HOME
DETAILS
MAL
'ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം' ദിലീപിന്റെതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട് ബാലചന്ദ്രകുമാര്‍
backup
February 05 2022 | 11:02 AM
തിരുവനന്തപുരം: ഗൂഢാലോചനക്കേസില്‍ ദിലീപിന്റെതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത് വിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമര്‍ശമുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്.
ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബര്‍ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത്.
ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജന്‍ അനൂപ് പറഞ്ഞുവെന്നും ശബ്ദ സംഭാഷണത്തിലുണ്ട്. അനൂപിന്റെ ഓഡിയോയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."