മൃതദേഹം ചുമന്ന വനിതാ ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ടുകളുടെ പ്രവാഹം
ഹൈദ്രാബാദ്: പൊലിസ് എന്ന വാക്കില്‍ തന്നെയുണ്ടല്ലോ സേവനം എന്നത്. കെ സിരിഷ എന്ന സബ് ഇന്‍സ്പെക്ടറാണ് ആരോരുമില്ലാത്ത ഒരു വയോധികന്റെ മൃതശരീരം സംസ്കരിക്കാന്‍ രണ്ടു കിലോമീറ്ററോളം മറ്റൊരാള്‍ക്കൊപ്പം തന്റെ തോളത്ത് ചുമന്നു കൊണ്ടുപോയത്.
എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ സാധാരണക്കാരന്റെ മുന്നില്‍ തെളിയുന്ന അവസാന ആശ്രയമാണ് പൊലിസ്. ജോലിയുടെ ഭാഗമായുള്ള സേവനം മാത്രമായിരുന്നില്ല അത്. അതുകൊണ്ടുതന്നെയാണ് ആ പൊലിസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി ഒരേസമയം ഹൃദയസ്പര്‍ശവും ശ്രദ്ധേയവുമായത്. ആരെന്നറിയാത്ത തികച്ചും അശരണനായ ഒരു വയോധികന്റെ മൃതശരീരം സംസ്കരിക്കാന്‍ രണ്ടു കിലോമീറ്ററോളമാണ് മറ്റൊരാള്‍ക്കൊപ്പം ഇന്‍സ്പെക്ടര്‍ തന്റെ തോളത്ത് ചുമന്നത്.
ശ്രീകാകുളം ജില്ലയിലുള്‍പ്പെടുന്ന പലാസയിലെ നെല്പാടത്തിലൂടെ സബ് ഇന്‍സ്പെക്ടര്‍ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സിരിഷയ്ക്ക് സല്യൂട്ടുകളുടെ പ്രവാഹമാണ്. അശരണനായ വൃദ്ധന്റെ മൃതശരീരം മറവുചെയ്യാന്‍ ഗ്രാമീണര്‍ വുമുഖത കാണിച്ചതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റി സംസ്കരിക്കാന്‍ തീരുമാനിച്ചത്.
മൃതദേഹം എടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചപ്പോള്‍ സിരിഷ തന്നെ അതിനായി മുന്നോട്ടുവന്നു. മാഡം മാറിനിനന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നുണ്ട്. സാരമില്ല ഞാന്‍ ചെയ്യാമെന്ന് ഇന്‍സ്പെക്ടര്‍ മറുപടിയും നല്കി.
ആന്ധ്രപ്രദേശ് പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വിഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരിച്ചത്. സബ് ഇന്‍സ്പെക്ടറുടെ ദയാപൂര്‍വമായ പ്രവൃത്തി ഡിജിപി ഗൗതം സാവംഗ് ഉള്‍പ്പെടെയുള്ളവരുടെ പ്രശംസസ നേടി. നിരവധി പേര് വിഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."