HOME
DETAILS
MAL
ശിവശങ്കര്‍ ജയില്‍ മോചിതനായി; മാധ്യമങ്ങളോട് ഒന്നും മിണ്ടിയില്ല
backup
February 03 2021 | 10:02 AM
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ കൂടി ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയില്‍ മോചിതനായി. ബന്ധുക്കള്‍ അദ്ദേഹത്തെ കൊണ്ടുപോകാന്‍ ജയിലിന് മുന്നില്‍ കാത്തുനിന്നിരുന്നു. തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം.
ജാമ്യം ലഭിച്ചുവെന്ന ഉത്തരവ് കാക്കനാട് ജില്ലാ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോചിതനായത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."