HOME
DETAILS

രാഷ്ട്രീയ-സിനിമകളിൽ നിറഞ്ഞാടുന്ന കപടത

  
backup
February 05 2022 | 20:02 PM

652512-1-2

വീണ്ടുവിചാരം
എ. സജീവൻ
8589984450

കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ടുദിവസം മുൻപ് നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശം കൗതുകകരമായിരുന്നു. 'നടി ആക്രമിക്കപ്പെട്ട കേസില്‍ രാഷ്ട്രീയനേതാക്കള്‍ കാണിച്ച അനാസ്ഥയും അവഗണനയും തെറ്റായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈയിടെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് മാത്രമാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നതിൽ ആത്മാര്‍ഥത കാണിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. സാന്ദര്‍ഭികമായാണെങ്കിലും അത്രയും പറയാന്‍ സന്മനസ് കാണിച്ച മുല്ലപ്പള്ളിയോടു നന്ദി പറയുന്നു. തീര്‍ച്ചയായും പി.ടി തോമസ് പീഡിപ്പിക്കപ്പെട്ട നടിയുടെ പക്ഷത്ത് ആത്മാര്‍ഥമായി നിലയുറപ്പിച്ച രാഷ്ട്രീയനേതാവാണ്. തിരിച്ചടികളെക്കുറിച്ചു ലവലേശം ഭയമില്ലാതെ, അതേപോലെ ഇരയുടെ പക്ഷത്തു നില്‍ക്കാന്‍ വിരലിലെണ്ണാവുന്നത്ര രാഷ്ട്രീയനേതാക്കന്മാരേ ഉണ്ടായിരുന്നുള്ളൂ.


ഇപ്പോള്‍പ്പോലും പീഡിപ്പിക്കപ്പെട്ടവൾക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ എത്രപേര്‍ തയാറാകുന്നുണ്ട് ? പി.ടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്നു പ്രസംഗവേദിയില്‍ പറയുന്ന എത്രപേര്‍ ഇപ്പോള്‍ പി.ടി നിര്‍വഹിച്ച ആ ദൗത്യം നിറവേറ്റാന്‍ രംഗത്തിറങ്ങുന്നുവെന്നതും അവരോരോരുത്തരും നെഞ്ചില്‍ കൈവച്ചു സ്വയം ചോദിക്കേണ്ടതുണ്ട്, മുല്ലപ്പള്ളിയുള്‍പ്പെടെ.


കേരളം കണ്ട ഏറ്റവും ക്രൂരമായ പീഡനങ്ങളിലൊന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവം. രാപ്പകൽ ഭേദമില്ലാതെ വാഹനത്തിരക്കുള്ള രാജപാതയില്‍ ഒരു വാഹനത്തില്‍ വച്ചാണ് ആ നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. പിറ്റേദിവസം, കൊടിനിറ ഭേദമില്ലാതെ, രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയ്ക്കു കുറവൊന്നുമുണ്ടായില്ല. എന്നാല്‍, അവരില്‍ എത്രപേര്‍ ആക്രമിക്കപ്പെട്ട നടിക്ക് ധാര്‍മികപിന്തുണയുമായി പരസ്യമായി രംഗത്തു വന്നു? നടിയെ ആക്രമിച്ച കേസിലോ അതിനു ഗൂഢാലോചന നടത്തിയ കേസിലോ പ്രതികളാക്കപ്പെട്ടവരെ കടന്നാക്രമിച്ചില്ല എന്നല്ല. പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിക്കൊള്ളും. കുറ്റക്കാരാണെങ്കില്‍ നീതിപീഠം തക്ക ശിക്ഷ നല്‍കും.


എന്നാല്‍, പീഡനത്തെ അതിജീവിച്ചവള്‍ക്ക് മാനസികമായ കരുത്തു പകരുന്ന തരത്തില്‍ പ്രതികരിക്കാൻ തയാറായോ എന്നതാണു ചോദ്യം. ഇവിടെ എത്ര രാഷ്ട്രീയപാര്‍ട്ടികളും അവയ്‌ക്കെല്ലാം എത്രയെത്ര വനിതാസംഘടനകളുമുണ്ട്. അതിലെ നേതാക്കളില്‍ മിക്കവരും തല മാളത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നുവെന്നതു വാസ്തവമല്ലേ? അതുകൊണ്ടാണല്ലോ പീഡനത്തിന് ഇരയായവളും അവള്‍ക്കൊപ്പം നിലയുറപ്പിച്ച വിരലിലെണ്ണാവുന്ന നടിമാരും തുടര്‍ച്ചയായി മാനസികപീഡനം അനുഭവിക്കേണ്ടി വന്നത്. അതുകൊണ്ടാണല്ലോ അവര്‍ക്കെല്ലാം നല്ലപ്രായത്തില്‍ തൊഴില്‍രഹിതരാകേണ്ടി വന്നത്. കുറേക്കാലം സിനിമയില്‍ ചിത്രശലഭം പോലെ പാറിക്കളിച്ച നടി പീഡിപ്പിക്കപ്പെട്ട ശേഷം തിരശ്ശീലയില്‍ നിന്നു തൂത്തെറിയപ്പെട്ടു. അവള്‍ക്കൊപ്പം നിന്ന, ഏറെ പ്രതിഭയുള്ള പാര്‍വതി തിരുവോത്തും പദ്മപ്രിയയും രേവതിയും രമ്യാനമ്പീശനുമൊക്കെ 'തൊഴില്‍രഹിത'രായി. അവർക്കു തൊഴിലവകാശം നിഷേധിച്ചാലും ആരും പ്രതികരിക്കില്ലെന്നു രാഷ്ട്രീയ-സിനിമാ ലോകം കാണിച്ചു കൊടുക്കുകയായിരുന്നല്ലോ.
നടി ആക്രമിക്കപ്പെട്ടതിനു പിറ്റേന്ന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധ യോഗം തെളിമയോടെ ഇപ്പോഴും മനസ്സിലുണ്ട്. പീഡിപ്പിക്കപ്പെട്ട പ്രിയസഹോദരിക്കുവേണ്ടി എന്നെന്നും ഒപ്പം നില്‍ക്കുമെന്നു പറയാന്‍ താരങ്ങളോരോരുത്തരും മത്സരിക്കുകയായിരുന്നു. കുറേനാള്‍ കഴിഞ്ഞ്, പ്രതിപ്പട്ടികയില്‍ 'സഹോദരനു'മുണ്ടെന്നു വന്നപ്പോള്‍ സഹോദരനും സഹോദരിക്കും ഒപ്പമാണെന്നായി. പിന്നീട്, സിനിമാസാക്ഷികളില്‍ മിക്കവരും ലജ്ജയില്ലാതെ കൂറുമാറി. പീഡിപ്പിക്കപ്പെട്ട നടിയും അവളെ പിന്തുണച്ചവരില്‍ പലരും ഇപ്പോള്‍ 'അമ്മ'യില്‍ നിന്നു ഭ്രഷ്ടുകല്‍പ്പിക്കപ്പെട്ടവരായി. ലോകത്തെ എന്തു വിഷയത്തിലും വിപ്ലവാത്മകമായി പ്രതികരിച്ചു വന്ന പല താരങ്ങള്‍ക്കും നടിയുടെ പീഡനപ്രശ്‌നത്തില്‍ നാക്കു പൊന്താതായി. നാക്കുപിഴ മൂലം വല്ലതും പ്രതികരിച്ചാല്‍പ്പോലും സിനിമയുടെ ചവറ്റുകൊട്ടയിലേയ്ക്ക് എടുത്തെറിയപ്പെടുമെന്ന ഭീതി ആ വിപ്ലവകാരികള്‍ക്കും ഉണ്ടായിട്ടുണ്ടാകാം. എന്നാൽ, രാഷ്ട്രീയക്കാര്‍ അങ്ങനെ ഭയന്നു പിന്മാറേണ്ടവരല്ലല്ലോ. അവരല്ലേ അനീതിക്കും അധര്‍മത്തിനുമെതിരേ പടവാളെടുക്കേണ്ടവര്‍. അതിന് അന്നു തയാറായില്ലെന്ന് ഇപ്പോള്‍ തോന്നിയാലെങ്കിലും ആ നടിയോടും അവരോടൊപ്പം നിന്ന സഹപ്രവര്‍ത്തകരോടും പരസ്യമായി മാപ്പു പറയുകയല്ലേ വേണ്ടത്.


രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും മേല്‍ കുറ്റംചാരി മാധ്യമപ്രവര്‍ത്തകര്‍ക്കു കൈകഴുകാന്‍ കഴിയില്ല. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ തെളിവുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില പ്രമുഖ ചാനലുകളെ സമീപിച്ചിരുന്നത്രേ. 'കൈ പൊള്ളിക്കുന്ന'തു വാർത്തയാക്കാൻ അവയൊന്നും തയാറായില്ല. അതിനു ധൈര്യപൂര്‍വം തയാറായ റിപ്പോര്‍ട്ടര്‍ ചാനലിനെ പൊലിസ് അഞ്ചുകേസുകളിൽ കുരുക്കി മാധ്യമങ്ങൾക്കു മുന്നറിയിപ്പും നൽകി. വയ്യാവേലി ഭയക്കുന്ന ഇന്നത്തെ രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക, മാധ്യമ സമൂഹത്തിലുള്ളവര്‍ക്കിടയിലാണ് പി.ടി തോമസ്സിനെയും പാര്‍വതി തിരവോത്തിനെയും പദ്മപ്രിയയെയും രേവതിയെയും രമ്യാനമ്പീശനെയും നികേഷിനെയും പോലുള്ളവരുടെ വ്യക്തിത്വത്തിന് തിളക്കമേറുന്നത്. നഷ്ടത്തെയോര്‍ത്തു ജീവിക്കുന്നവരല്ല അവര്‍. നമ്മുടെ രാഷ്ട്രീയക്കാരും സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരും കണ്ടുപഠിക്കേണ്ടത് ഇവരുടെയൊക്കെ നഷ്ടക്കഥകളാണ്.


ഈ കുറിപ്പ് അവസാനിപ്പിക്കേണ്ടത്, തീര്‍ച്ചയായും ഫ്രാങ്കോ കേസിൽ പരാജയപ്പെട്ട കന്യാസ്ത്രീ പോരാട്ടത്തെ അനുസ്മരിച്ചു കൊണ്ടുതന്നെയായിരിക്കണം. മാന്യതയുള്ള ഒരു പെണ്ണും താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു വെറുതെ പറയില്ല. ഒരു കന്യാസ്ത്രീ തീര്‍ച്ചയായും അങ്ങനെ പറയാന്‍ ന്യായമില്ല. ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസില്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ കൃത്യമായും എല്ലാം തുറന്നു പറഞ്ഞു. അവര്‍ക്കൊപ്പം മാനസിക പീഡനമേറ്റു പോരാടാന്‍ ചുരുക്കം ചില കന്യാസ്ത്രീകള്‍ തയാറായി. പക്ഷേ, വിധി ആ കന്യാസ്ത്രീക്ക് എതിരായി. പീഡിപ്പിക്കപ്പെട്ടു എന്ന അവരുടെ മൊഴിയേക്കാള്‍ കോടതി വിശ്വാസത്തിലെടുത്തത് പില്‍ക്കാലത്ത് ബിഷപ്പിനൊപ്പം തങ്ങളുടെ വീട്ടില്‍ കാറില്‍ വന്നിറങ്ങിയെന്ന അവരുടെ ബന്ധുവിന്റെ മൊഴിയാണ്.
കോടതി വിധി എന്തുമാകട്ടെ, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കു മാനസിക പിന്തുണ നല്‍കാന്‍ എത്ര രാഷ്ട്രീയനേതാക്കള്‍ തയാറായി. തയാറാകില്ല. വോട്ടുകണക്കില്‍ പീഡിപ്പിക്കപ്പെട്ടവളും അവള്‍ക്കൊപ്പം നില്‍ക്കുന്നവരും ഏറെ പിറകിലാണ്!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago