സ്വർണക്കടത്തിലെ വെളിപ്പെടുത്തൽ ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ഗൂഢാലോചനയോ? സി.പി.എം പരിശോധിക്കുന്നു
തിരുവനന്തപുരം
ഇടവേളക്കു ശേഷം സ്വർണക്കടത്ത് വിഷയം വീണ്ടും വിവാദത്തിലെത്തിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകമാണെന്ന് സി.പി.എം വിമർശനം.
സർവിസിലിരിക്കെ പുസ്തകമെഴുതിയത് പരിശോധിച്ച് കർശന നടപടി സ്വീകരിക്കാൻ സർക്കാരിന് സി.പി.എം നിർദേശം നൽകി.
ശിവശങ്കറും സ്വപ്‌നയും തമ്മിൽ ഗൂഢാലോചന നടത്തിയാണോ ഇത്തരത്തിൽ വിവാദമാക്കിയതെന്നു പരിശോധിക്കാനും പാർട്ടി തീരുമാനിച്ചു.
ശിവശങ്കർ പുസ്തകം പ്രസിദ്ധീകരിക്കുന്നത് പരസ്യമാക്കുകയും അതിനുപിന്നാലെ സ്വപ്‌ന രംഗത്തു വന്നതും രാഷ്ട്രീയ ഇടപെടലിന്റെ അടിസ്ഥാനത്തിൽ സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കാനാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ശിവശങ്കർ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണോ പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് പരിശോധിക്കണമെന്ന് സി.പി.എമ്മിലെ മുതിർന്ന അംഗങ്ങൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടു.
ഇതേ ആവശ്യം തന്നെയാണ് സി.പി.ഐയും ഉന്നയിച്ചിരിക്കുന്നത്.
ശിവശങ്കറിന് ഉന്നത പിന്തുണയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിയില്ല.
പ്രതിപക്ഷത്തിനും ബി.ജെ.പിക്കും കേന്ദ്ര ഏജൻസികൾക്കും വീണ്ടും വഴിയൊരുക്കാൻ ശിവശങ്കറിന്റെ പുസ്തകം ഇടവരുത്തുന്നതിലും സി.പി.എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."