തള്ളിക്കയറ്റം: 'തവക്കൽന' ആപ്ലിക്കേഷൻ പ്രവർത്തന രഹിതമായി
റിയാദ്: സഊദിയിൽ വിവിധ കേന്ദ്രങ്ങൾ 'തവക്കൽന' ആപ് നിർബന്ധമാക്കിയതോടെ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം മൂലം ആപ് പ്രവർത്തന രഹിതമായി. പലർക്കും ഇത് ലഭ്യമാകാതെ വരികയും ഉപയോഗിക്കാൻ സാധിക്കാതെ വരികയും ചെയ്തു. രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ കടകളിലും മാളുകളിലും തൊഴിലിടങ്ങളിലും പ്രവേശനത്തിന് ആപ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഒരേ സമയം നിരവധി ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ നേരിട്ടത്.
ആപ്ലിക്കേഷൻ നിലവിൽ താൽക്കാലിക സാങ്കേതിക പ്രശ്‌നം നേരിടുന്നുവെന്ന് 'തവക്കൽന' അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. സേവനങ്ങൾ തടസ്സപ്പെട്ടതായും വ്യക്തമാക്കി. പ്രശ്നത്തിന് സമൂലമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതിക സംഘം തുടർച്ചയായി പ്രവർത്തിക്കുന്നുവെന്നും, മുൻകരുതൽ നടപടികൾ എടുക്കുമ്പോൾ ഇത് കണക്കിലെടുക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുമെന്നും ആപ് അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."