HOME
DETAILS
MAL
വീടില്ലാ അവന്റെ സ്വപ്നം
backup
February 06 2022 | 07:02 AM
ഷാഫി വേളം
ഒച്ചകളില്‍ തലവെച്ച്
നക്ഷത്രങ്ങളില്‍ കണ്ണുനട്ട്
കൊതുകിന്റെ നുള്ളേറ്റ്
അസ്വസ്ഥത പുതച്ചുറങ്ങുന്നവനെ
ക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
സ്വപ്നങ്ങളില്‍ അധികവും തിളച്ചുമറിയുന്നത്
ഒരു വീട് വരച്ച്
അതിനു ഭംഗിവരുത്തുന്ന പലവിധ ചിത്രങ്ങളാകും
അല്ലെങ്കില്‍,
അതില്‍ കഴിഞ്ഞുകൂടുന്നതിന്റെ
മധുരമൂറും അനുഭവങ്ങളുടെ
അയവിറക്കലുകളാകും
അപ്പോള്‍,
ആകാശം വിട്ടിറങ്ങുന്ന രാമഴയ്ക്ക്
സന്തോഷത്തിന്റെ നനവായിരിക്കും
മിന്നല്പിണറുകള്ക്ക് ഒരായിരം തെളിച്ചമാകും
ഒടുവില്‍,
സൂര്യന് കണ്ണു തുറക്കുമ്പോള്‍
സ്വപ്നങ്ങളെല്ലാം ചിറകിലൊതുക്കി
പ്രത്യാശയുടെ കൈപിടിച്ച്
എങ്ങോട്ടെങ്കിലും ചിറകടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."