HOME
DETAILS

മോദി സര്‍ക്കാറിനെതിരേ രിഹാന ചൂണ്ടിയ വിരല്‍ കൊണ്ടത് ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇടനെഞ്ചില്‍; സച്ചിന്‍, അക്ഷയ്, അജയ്...ഉറക്കമുണര്‍ന്നവര്‍ നിരവധി

  
backup
February 04 2021 | 05:02 AM

national-celebrity-tweets-after-rihannas-post-2021

ന്യൂഡല്‍ഹി: കൊടുംതണുപ്പില്‍ സമരം ചെയ്യുന്ന അന്ന കര്‍ഷകരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എന്തു കൊണ്ട് നാം ഇതേകുറിച്ച് സംസാരിക്കുന്നില്ല എന്നൊരൊറ്റ ചോദ്യം മാത്രമേ അവര്‍ ചോദിച്ചുള്ളു. ലോകപ്രശസ്ത പോപ് ഗായിക രിഹാന. ചോദ്യം നിസ്സാരമാണെങ്കിലും അതിന് മൂര്‍ച്ച ഏറെയുണ്ടായിരുന്നു. 55 കോടിയിലേറെ പേര്‍ ലൈക്ക് ചെയ്യുകയും 25കോടിയിലേറെ പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്ത അവരുടെ ചോദ്യം രാജ്യത്തെ ചിലരുടെ ഉറക്കമുണര്‍ത്തുകയും ചെയ്തു. ഇക്കണ്ട ഒച്ചപ്പാടിലൊന്നും ഉണരാത്ത ചിലരുടെ ഉറക്കം. ഉണര്‍ന്നെണീറ്റതോ രാജ്യത്തിന്റെ ഐക്യത്തിനായുള്ള ആഹ്വാനത്തിലേക്കും.

ട്വീറ്റിന് പിന്നാലെ അതാ വരുന്നു ബോളിവുഡ് തുടങ്ങി ക്രിക്കറ്റ് വരെ മഹാരഥന്‍മാരുടെ പ്രതികരണങ്ങള്‍.
'ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം'- സചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചതിങ്ങനെ.

സെന്‍സേഷണല്‍ ഹാഷ് ടാഗുകളും കമന്റുകളും ഏറ്റെടുക്കുന്നത് ചില പ്രശസ്തരുടെ പതിവാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

'ഇന്ത്യയ്‌ക്കോ ഇന്ത്യന്‍ നയങ്ങള്‍ക്കോ എതിരായ തെറ്റായ പ്രചാരണങ്ങളില്‍ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഈ മണിക്കൂറില്‍ ഐക്യത്തോടെ നില്‍ക്കേണ്ടത് പ്രധാനമാണ്. കര്‍ഷകര്‍ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണ്'- അക്ഷയ് കുമാര്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ചായിരുന്നു അക്ഷയിന്റെ ട്വീറ്റ്.


'പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ച് ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്'- കരണ്‍ ജോഹര്‍ പറഞ്ഞു.

'അര്‍ധ സത്യത്തേക്കാള്‍ അപകടകരമായ ഒന്നുമില്ല. എല്ലായ്‌പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലര്‍ത്തണം.' കേന്ദ്രത്തെ പിന്തുണച്ച് സുനില്‍ ഷെട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്ഗണും ട്വീറ്റ് ചെയ്തു.

ലോകപ്രശസ്തരായ നിരവധിയാളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, കമല ഹാരിസിന്റെ സഹോദരീ പുത്രി മീന ഹാരിസ്, യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍, മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തക പ്രവര്‍ത്തക എലിസബത്ത് വദൂദി തുടങ്ങിയവര്‍ ഇതില്‍ പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago