സഊദിയിൽ റെസ്റ്റോറന്റുകളിൽ അകത്തെ ഓർഡറുകൾക്ക് വിലക്ക്, പാർസൽ സർവീസുകൾ മാത്രം
റിയാദ്: സഊദിയിൽ ഇന്ന് രാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങളിൽ റെസ്റ്റോറന്റുകളിൽ പാർസൽ സർവീസുകൾ മാത്രമാക്കി ചുരുക്കി. അകത്ത് വെച്ചുള്ള ഓർഡറുകൾ സ്വീകരിക്കുന്നതിന് വിലക്കെർപ്പെടുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച നടപടികൾ വേണമെങ്കിൽ നീട്ടിയേക്കാമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്. പുറത്ത് ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ചാൽ സ്ഥാപനങ്ങൾ 24 മണിക്കൂർ മുതൽ ഒരു മാസം വരെ വിവിധ ഘട്ടങ്ങളിലെ ലംഘനങ്ങൾക്കായി സ്ഥാപനം അടച്ചിടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് (വ്യാഴം) രാത്രി പത്തു മണിയോടെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.
വ്യാഴാഴ്ച രാവിലെയാണ് മന്ത്രാലയം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. വിവാഹ പാർട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്.
സനിമാ തിയേറ്ററുകള്‍ക്കു പുറമെ, വിനോദ കേന്ദ്രങ്ങളും റെസ്‌റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ് സെന്ററുകള്‍ എന്നിവയും പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."