'പ്രൊപ്പഗാണ്ട ടീച്ചറാവരുത്'- രിഹാനയുടെ ട്വീറ്റില്‍ രോഷാകുലരായ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ തപ്‌സി പന്നു
മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക രിഹാനക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു. പ്രൊപ്പഗാണ്ട ടീച്ചറാകരുതെന്ന് തപ്‌സി പരിഹസിച്ചു.
'ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇളക്കിമറിച്ചെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ അലോസരപ്പെടുത്തിയെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ അലട്ടിയെങ്കിൽ നിങ്ങളുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാവുകയല്ല' തപ്‌സിയുടെ ട്വീറ്റ് ചെയ്തു.
If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others.
— taapsee pannu (@taapsee) February 4, 2021
രിഹാനയുടെ ട്വീറ്റിന് പിന്നാലെ സചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി 'സെലിബ്രിറ്റികള്‍' രംഗത്തെത്തിയിരുന്നു. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാമെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.
#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക രിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. 55 കോടിയിലേറെ പേര്‍ ലൈക്ക് ചെയ്യുകയും 25കോടിയിലേറെ പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു അവരുടെ ട്വീറ്റ്.
'എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,' എന്നായിരുന്നു farmersprotest എന്ന ഹാഷ്ടാഗോട് കൂടി റിഹാന ട്വീറ്റ് ചെയ്തത്.
രിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."