HOME
DETAILS
MAL
സഊദിയിൽ ഇന്ന് 303 കൊവിഡ് കേസുകൾ, 297 രോഗമുക്തി, 3 മരണം
backup
February 04 2021 | 12:02 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 297 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 രോഗികൾ മരണപ്പെടുകയും 303 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,162 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 395 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ആകെ രോഗികളും ഗുരുതര രോഗികളും ഇന്നും വർധിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,389 ആയും വൈറസ് ബാധിതർ 369,248 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 297 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 360,697 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."