HOME
DETAILS

മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല; കേരളത്തിലെ മുസ്‌ലിംകള്‍ സംവരണത്തിന് അര്‍ഹതയുള്ളവരെന്നും മുഖ്യമന്ത്രി

  
backup
February 04 2021 | 17:02 PM

muslim-issue-comment-chief-minister

കോഴിക്കോട്: മുസ്‌ലിം സമുദായം അനര്‍ഹമായത് നേടിയെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സമസ്ത ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാര്‍ കമ്മിഷന്‍, പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത്. കേരളത്തിലെ മുസ്‌ലിംകള്‍ സംവരണത്തിന് അര്‍ഹതയുള്ളവരാണ്. സാമ്പത്തിക സംവരണം ഒരു വിഭാഗത്തിനും ദോഷമായിട്ടില്ല. ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. വര്‍ഗീയ ശക്തികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നലപാട് സ്വീകരിക്കും.
മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ ഒന്നിച്ചുനില്‍ക്കണം. അറബി ഭാഷയ്ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തും. സര്‍ക്കാര്‍ കമ്മിറ്റികളില്‍ പരിഗണന വേണമെന്ന ആവശ്യം ഗൗരവപൂര്‍വം പരിഗണിക്കും. ബാലനീതി നിയമത്തില്‍ ആകാവുന്ന സൗകര്യങ്ങള്‍ ചെയ്യാം. നിയമവ്യവസ്ഥ എല്ലാവര്‍ക്കും ബാധകമാണ്. ആരാധനാലയങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അതിനപ്പുറം ഇളവുകള്‍ ഇപ്പോള്‍ ചോദിക്കരുത്. മദ്യനിരോധനം പെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന നല്‍കിയ സംവരണ അവകാശങ്ങള്‍ പൂര്‍ണമായും ലഭിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും ബാക്ക്‌ലോഗ് നികത്തണമെന്നുമാണ് സമസ്ത പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. മുസ്‌ലിം സമുദായം കൂടുതല്‍ നേടിയെന്ന പ്രചാരണം തെറ്റാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ഇതിനായി ധവളപത്രം ഇറക്കണമെന്നും സമസ്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍രംഗത്തും അനന്തസാധ്യതയുള്ള അന്താരാഷ്ട്ര അറബിക് യൂനിവേഴ്‌സിറ്റി സ്ഥാപിക്കുക, 2013ല്‍ എയ്ഡഡ് കോളജുകളില്‍ അനുവദിച്ച രണ്ടുവീതം കോഴ്‌സുകളിലെ അധ്യാപക തസ്തികകള്‍ ഈ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ അറബിക് കോളജുകളിലെ അധ്യാപക തസ്തിക മാത്രം അംഗീകരിക്കാത്ത നടപടിക്ക് പരിഹാരം കാണുക, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക, മലബാര്‍ മേഖലയിലെ പ്ലസ്ടു സീറ്റ് കുറവ് പരിഹരിക്കുക, ബാലനീതി നിയമം ശിക്ഷാനിയമങ്ങളുടെ പരിധിയില്‍ നിന്ന് അഗതി- അനാഥ മന്ദിരങ്ങള്‍ ഉള്‍പ്പെടെ മതസ്ഥാപനങ്ങളെ ഒഴിവാക്കി പരിരക്ഷ നല്‍കുക, കേന്ദ്രസര്‍ക്കാരിന്റെ ചരിത്ര വക്രീകരണം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് സമസ്ത ഉന്നയിച്ചത്.
സമസ്തയെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മറ്റു സംഘടനകളുടെ പ്രതിനിധികളായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം ഖലീല്‍ തങ്ങള്‍, സി. മുഹമ്മദ് ഫൈസി, കെ.എം.എ റഹീം, യഅ്ക്കൂബ് ഫൈസി, ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എ. നജീബ് മൗലവി, ടി.കെ അബ്ദുല്‍കരീം എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago