കൊവിഡില്‍ കേരളത്തിന്റെ നികുതി വരുമാനം 26.7 ശതമാനം ഇടിഞ്ഞു
തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ നികുതി വരുമാനം 26.7 ശതമാനം ഇടിഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ 22.3 ശതമാനവും തമിഴ്നാട്ടില്‍ 19.6 ശതമാനവും ഇടിവ് നേരിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2020 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി. പ്രൊഫസര്‍മാരായ പാര്‍മ ചക്രവര്‍ത്തിയും അനിതകുമാരിയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്രത്തില്‍ 15.8 ശതമാനം ഇടിവാണുണ്ടായത്. കേന്ദ്ര നികുതികളുടെ വിഹിതത്തിന്റെ കാര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയാണുണ്ടായത്. ഏറ്റവും വലിയ തിരിച്ചടി കര്‍ണാടകത്തിനാണ് നേരിട്ടത് (40.9 ശതമാനം). തെലങ്കാന 33.1, കേരളം 31.3, തമിഴ്നാട് 15.7, ആന്ധ്രാപ്രദേശ് 13.2 ശതമാനം എന്ന നിലയില്‍ കേന്ദ്ര നികുതികളുടെ വിഹിതം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."