24 മണിക്കൂറിനിടെ തവക്കൽന ആപ് ഉപയോഗിച്ചത് 20 കോടിയിലധികം തവണ; ആപ് പ്രവർത്തന രഹിതമാകാനുള്ള കാരണം വ്യക്തമാക്കി അധികൃതർ, വീഡിയോ
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 200 മില്യൺ ഓപ്പറേഷനാണ് തവക്കൽന ആപ്ലിക്കേഷൻ വഴി നടന്നതെന്ന് വ്യക്തമാക്കി തവക്കൽന ആപ് കൈകാര്യം ചെയ്യുന്ന ഡാറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഇരുപത് കോടിയിലധികം ആളുകൾ ഇത്രയും സമയത്തിനുള്ളിൽ ഉപയോഗിച്ചതോടെയാണ് ആപ് പ്രവർത്തന രഹിതമാക്കാൻ കാരണമെന്നും സഊദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സദായ) വക്താവ് മാജിദ് അൽ ശഹ്‌രി അറിയിച്ചു. അൽ അറബിയ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപൂർണ്ണ പരിഹാരത്തിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന സാങ്കേതിക ആവശ്യത്തിന് സമൂലമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുകയാണ്. ഉടൻ തന്നെ രജിസ്റ്റർ ചെയ്‌ത എല്ലാവര്ക്കും മെസേജ് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വരും സമയങ്ങളിൽ സന്ദേശം എല്ലാവർക്കും ലഭ്യമാകും. നാളെ അർദ്ധ രാത്രിയോടെ കാലാവധി കഴിയുന്ന സന്ദേശങ്ങളാണ് ലഭ്യമാകുക. ഈ സമയത്തിനുള്ളിൽ ആപ് പ്രശ്‌ന പരിഹാരം പൂർണ്ണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായ അറിയിപ്പുകൾക്ക് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകൾ നിരീക്ഷിക്കണമെന്നും "തവക്കൽന" അധികൃതർ ആവശ്യപ്പെട്ടു.
വീഡിയോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."