HOME
DETAILS
MAL
ഇസ്‌ലാമിനെ ഫ്രാൻസിന് അനുയോജ്യമാക്കി മാറ്റുമെന്ന് ഫ്രഞ്ച് സർക്കാർ
backup
February 07 2022 | 06:02 AM
പാരിസ്
ഇസ് ലാം മതത്തെ രാജ്യത്തിന് അനുയോജ്യമായ രീതിയിൽ ഉടച്ചുവാർക്കുമെന്ന് ഫ്രഞ്ച് സർക്കാർ. മതത്തിന്റെ പേരിലുള്ള തീവ്രവാദം ഇല്ലാതാക്കും. മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പുരോഹിതരും സാധാരണക്കാരും സ്ത്രീകളും ഉൾപ്പെടുന്ന 'ഫോറം ഓഫ് ഇസ് ലാം ഇൻ ഫ്രാൻസ്' രൂപീകരിക്കും.
മുൻ പ്രസിഡന്റ് നികോളാസ് സർക്കോസി 2003ൽ രൂപീകരിച്ച ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ് ലിം ഫെയ്ത്തിന് പകരമാണ് പുതിയ കൗൺസിൽ.
ഇസ് ലാം മതത്തിലെ വിദേശ ഇടപെടൽ തടയുകയാണ് സർക്കാർ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. തുർക്കി, മൊറോക്കോ, അൾജീരിയ തുടങ്ങിയിടങ്ങളിൽ നിന്ന് ഇമാമുമാരെ കൊണ്ടുവരുന്നതിനു പകരം രാജ്യത്തു തന്നെ അവർക്ക് പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."