'സുധാകരൻ ആരേയും അധിക്ഷേപിച്ചിട്ടില്ല, അദ്ദേഹം അങ്ങിനത്തെ ആളല്ല'; വിവാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി ചെന്നിത്തല
കോഴിക്കോട്: പാർട്ടിക്കകത്ത് വിയോജിപ്പുകൾ രൂക്ഷമാകുന്നതിനു മുൻപ് തന്നെ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരേയും അധിക്ഷേപിച്ചിട്ടില്ല. അദ്ദേഹം ആരേയും അധിക്ഷേപിക്കുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു. കെ. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ചത് വിവാദമായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ തിരുത്ത്.
സുധാകരൻ പൊതു പ്രസ്താവനയാണ് നടത്തിയതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹം കോൺഗ്രസിന് മുതൽകൂട്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചൊവ്വാഴ്ച ഐശ്വര്യ കേരളയാത്രക്ക് തലശേരിയിൽ നൽകിയ സ്വീകരണത്തിലാണ്സുധാകരൻ മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം നടത്തിയത്.മാധ്യമങ്ങളിൽ വാർത്തവന്നതിന് പിന്നാലെ രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സുധാകരനെ തള്ളിപ്പറയുകയും ചെയ്തു. ഇതോടെ നേതാക്കൾക്കെതിരെ സുധാകരൻ രംഗത്തെത്തി. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. താൻ കെപിസിസി പ്രസിഡന്റാകുന്നത് തടയാൻ കോൺഗ്രസിനുള്ളിലെ ചിലർ നടത്തിയ നീക്കമാണ് ഇതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."