'സാഹചര്യം ഞങ്ങള്‍ക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല'; ലോകായുക്ത ഓര്‍ഡിനന്‍സില്‍ അമര്‍ഷം ആവര്‍ത്തിച്ച് സി.പി.ഐ
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ എതിര്‍പ്പ് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്ന് കാനം ചോദിച്ചു.
ഭേദഗതിയുടെ ആവശ്യകത ഗവര്‍ണര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാല്‍ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.
അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എല്‍ഡിഎഫിനെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. ആദ്യം മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയില്‍ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ക്കാതിരുന്ന വിഷയം ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്ന വിഷയങ്ങളിലല്ലേ നിലപാട് അറിയിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."