HOME
DETAILS
MAL
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യപ്രവര്ത്തിയെന്ന് ഇ.പി. ജയരാജന്
backup
February 05 2021 | 11:02 AM
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജന്. ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യ പ്രവര്‍ത്തിയാണെന്നാണ് ജയരാജന്റെ പ്രതികരണം. സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി നിയമനം നടത്തേണ്ട തസ്തികകളിലല്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. എം.ബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിവാദത്തെക്കുറിച്ച് അറിയില്ലെന്നും എം.ബി രാജേഷിന്റെ ഭാര്യയെന്നത് ജോലി ലഭിക്കാനുള്ള അയോഗ്യതയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."