സിൽവർ ലൈന്‍ കേരളം ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: സിൽവർ ലൈന്‍ പരിസ്ഥിതി അനുമതി അനിവാര്യമെന്ന് കേന്ദ്രം. അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ വരില്ല. സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കേരളം ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വനംപരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ ലോക്സഭയിൽ കെ മുരളീധരൻ,
എൻ കെ പ്രേമചന്ദ്രൻ എന്നിവരെ അറിയിച്ചതാണ് ഇക്കാര്യം. പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നു എന്നും കേന്ദ്രം അറിയിച്ചു. റെയിവേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുൻകൂർ അനുമതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിൽവർ ലൈന്‍ അനുമതി വേണ്ട എന്ന് മറുപടിയിൽ ഇല്ലെന്നും എന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. സര്‍വേയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തും ചെയ്യാമോ എന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."