കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി മോദി; 'കൊറോണ വൈറസ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ചിലര്‍ കാത്തിരുന്നു'
ന്യൂഡൽഹി: വൈറസ് വ്യാപനം തീവ്രമായപ്പോൾ ആളുകള്‍ എവിടെയായിരുന്നോ അവിടെ തന്നെ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തപ്പോള്‍ ലോക്ക് ഡൗണ്‍ ഭേദിക്കാന്‍ കോണ്‍ഗ്രസ് തൊഴിലാളികളെ പ്രേരിപ്പിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ മുംബൈയില്‍ നിന്ന് യുപിയിലേക്കും ബിഹാറിലേക്കും പോകാന്‍ പ്രേരിപ്പിച്ച് നിങ്ങള്‍ കോലാഹലം സൃഷ്ടിച്ചു- പ്രധാനമന്ത്രി മോദി ലോക്സഭയില്‍ സംസാരിക്കവെ പറഞ്ഞു.
ഈ രീതിയിൽ പെരുമാറിയാല്‍ 100 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നും കൊറോണ വൈറസ് മോദിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ചിലര്‍ കാത്തിരുന്നു. പിന്നെ എന്തിനാണ് പ്രതിപക്ഷം അതിനെ പരിഹസിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ഇതോടൊപ്പം യോഗയെക്കുറിച്ചും ഫിറ്റ് ഇന്ത്യയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു, പക്ഷേ പ്രതിപക്ഷവും അതിനെ പരിഹസിച്ചു. എന്തിനാണ് നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തില്‍ ചേരാന്‍ കഴിയാത്തത്? ഗാന്ധിജിയുടെ ദൗത്യം പ്രചരിപ്പിക്കണോ? അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. ‘നിങ്ങളുടെ പെരുമാറ്റം നോക്കുമ്പോള്‍ 100 വര്‍ഷത്തേക്ക് നിങ്ങള്‍ അധികാരത്തില്‍ വരില്ലെന്ന് തോന്നുന്നു’ എന്ന് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെതിരെ പറഞ്ഞു.
ഈ ഭരണത്തിൽ കർഷകരുടെ നിലവാരം ഉയർന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കർഷകർ. ആത്മ നിർഭർ ഭാരത് പദ്ധതിയേയും കോൺഗ്രസ് എതിർക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി. കൊറോണയ്ക്ക് പിന്നാലെ പുതിയ ലോകക്രമം രൂപപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തിൽ കൊവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തി. കേന്ദ്ര സർക്കാരിൻ്റെ പദ്ധതികൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നു. പാവങ്ങള്‍ ബിജെപി ഭരണത്തില്‍ ലക്ഷാധിപതികളാകുന്നെന്നും മോദി പറഞ്ഞു. ലത മങ്കേഷ്ക്കർ രാജ്യത്തിന് എന്നും പ്രചോദനമാണെന്നും മോദി അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."