പരമാധികാരം സംരക്ഷിക്കുന്നതിനുള്ള യുഎസ് പിന്തുണ തുടരുമെന്ന് ബൈഡൻ, സ്വാഗതം ചെയ്ത് സഊദി അറേബ്യ
റിയാദ്: സഊദി അറേബ്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള യുഎസ് പിന്തുണ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഭരണം ഏറ്റെടുത്ത ശേഷം വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ ആദ്യ വിദേശ നയ പ്രസംഗത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്. സഊദി അറേബ്യയുമായുള്ള ബന്ധം ശക്തിയായി തുടരുമെന്ന അമേരിൻ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി സഊദി ദേശീയ വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
പ്രസിഡന്റ് ബൈഡന്റെ പ്രസംഗം ചരിത്രപരമായിരുന്നു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായും പ്രവർത്തിക്കാനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം വീണ്ടും ഉറപ്പിച്ചു. ഏഴ് പതിറ്റാണ്ടിലേറെയായി അമേരിക്കയുമായി ബന്ധം തുടരുന്ന യുഎസിലെ ഞങ്ങളുടെ ചങ്ങാതിമാരുമായി പൊരുത്തക്കേടുകൾ അവസാനിപ്പിക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നുവെന്ന് സഊദി വിദേശ കാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."