HOME
DETAILS
MAL
ചെത്തുകാരന്റെ മകനെന്നതില്‍ അഭിമാനം, സുധാകരന് അപമാനിച്ചതായി തോന്നുന്നില്ല: മുഖ്യമന്ത്രി
backup
February 05 2021 | 13:02 PM
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ചെത്തുകാരന്റെ മകനാണെന്നു വിളിച്ചതില്‍ അപമാനം തോന്നുന്നില്ലെന്നും ചെത്തുകാരന്റെ മകനാണെന്നതില്‍ അഭിമാനിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ അച്ഛന് ചെത്തുകാരനായിരുന്നു. സഹോദരനും ചെത്തുകാരനായിരുന്നു. ഒരു സഹോദരന് കുറെക്കാലം ചെത്തുകാരനായി പിന്നീടാണ് മറ്റുജോലിയിലേക്കു പ്രവേശിച്ചത്.
താന്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് തന്നെ അറിയുന്നവര്‍ക്കറിയാം. കെ.സുധാകരനെ ചെറുപ്പം മുതലേ അറിയാം. തന്നെ സുധാകരനുമറിയാം. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ അപാകതയില്ല, എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ള ചിലരെക്കുറിച്ചുതന്നെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. നിങ്ങള്‍തന്നെ മനസിലാക്കിയാല്‍ മതിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."