സത്യം പറയുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തുന്നു: ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. സത്യം പറയുന്നവരെല്ലാം ദേശവിരുദ്ധരും രാജ്യദ്രോഹികളായും ബി.ജെ.പി സര്‍ക്കാര്‍ മുദ്രകുത്തുന്നെന്ന് അദ്ദേഹം രാജ്യസഭയില്‍ ആരോപിച്ചു.അവരുടെ അവകാശത്തിന് വേണ്ടി പോരാടുന്ന കര്‍ഷകരെ ദേശവിരുദ്ധരായും ഖലിസ്ഥാനികളായും മുദ്രകുത്തുന്നു. അദ്ദേഹം കൂട്ടിചേര്‍ത്തു.
സത്യം എഴുതുന്നവരെയെല്ലാം രാജ്യദ്രോഹികളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്ന തരത്തിലുള്ള അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍ക്കാരിനോട് ചോദ്യം ചെയ്യുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്നും ശശി തരൂര്‍,സഞ്ജയ് സിങ് എന്നീ എംപിമാരും മാധ്യമപ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എല്ലാ വ്യവസ്ഥകളും രാജ്യദ്രോഹക്കുറ്റങ്ങള്‍ ചേര്‍ത്ത് മോദി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ആര്‍ക്കെതിരെയും കുറ്റം ചുമത്താമെന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് രഹസ്യ വിവരങ്ങള്‍പുറത്തുവിടുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും അര്‍ണബ് ഗോസ്വാമിയുടെയും ബാര്‍ക്ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ്ഗുപ്തയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."