HOME
DETAILS

തിരസ്‌കാരത്തിലെത്തുന്ന പുരസ്‌കാരങ്ങൾ

  
backup
February 08 2022 | 03:02 AM

465345632-2

കരിയാടൻ


73ാംമത് റിപബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകൾക്കും സമാപ്തിയായെങ്കിലും 1954ൽ ആരംഭിച്ച പത്മാ അവാർഡ് ദാനങ്ങൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. പരമോന്നത പുരസ്‌കാരമായ ഭാരതരത്‌ന ഇത്തവണ ആർക്കും നൽകയിട്ടില്ല. സ്തുത്യാർഹമായ സേവനത്തിൻ്റെ പേരിൽ നൽകുന്ന പരമോന്നത അവാർഡുകൾ നിരസിക്കുന്നതും പതിവാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൽകലാം ആസാദ് ഭാരതരത്‌ന അവാർഡ് നിരസിച്ച വ്യക്തിയാണ്. അവാർഡ് നിർണയിക്കുന്നവർക്ക് തന്നെ അവാർഡ് നൽകുന്നതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം അത് നിരസിച്ചത്. എന്നാൽ മരണാനന്തരം രാഷ്ട്രം ആ ഭാരതരത്‌നം അദ്ദേഹത്തിനു നൽകുകയുമുണ്ടായി. പത്മവിഭൂഷൺ, പത്മഭൂഷൻ, പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും നിരസിച്ചവർ നിരവധിയാണ്.
1945ൽ ദുരൂഹസാഹചര്യത്തിൽ കാണാതായ സുഭാഷ്ചന്ദ്രബോസിനു 1992ൽ ഭാരതരത്‌നം പ്രഖ്യാപിച്ചിരുന്നു. ഇത്രയേറെ വൈകി ഒരു ബഹുമതി ആവശ്യമില്ലെന്നു പറഞ്ഞ് ബന്ധുക്കൾ അത് നിരസിക്കുകയായിരുന്നു.
അതിർത്തി ഗാന്ധി എന്നറിയപ്പെട്ട ഖാൻ അബ്ദുൽ ഗഫാർ ഖാനും (അഫ്ഗാനിസ്ഥാൻ 1987) ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായ നെൽസൺ മണ്ടേലയും (1990) ഭാരതരത്‌ന ലഭിച്ച വിദേശികളാണ്. ആതുര ശുശ്രൂഷാരംഗത്ത് മുൻനിരയിലുണ്ടായിരുന്ന മദർ തെരേസ, യുഗോസ്ലാവ്യയിലെ അൽബേനിയായിലാണ് ജനിച്ചതെങ്കിലും 1980ൽ ഭാരതരത്‌നം നേടുമ്പോൾ ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നു. ഇത്തവണ പത്മഭൂഷൻ തിരസ്‌കരിച്ച പ്രമുഖരിൽ ഒരാൾ ബംഗാളിലെ മുൻ മാർക്‌സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ്. മറ്റു രണ്ടു പേർ പ്രസിദ്ധ സംഗീതജ്ഞരായ സന്ധ്യാ മുക്കർജിയും അതിത്യാ ചാറ്റർജിയുമാണ്.


തോന്നിയവർക്കൊക്കെ അവാർഡു നൽകുവെന്ന് പരാതിപ്പെട്ടാണ് സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമരനേതാവുമായ സത്യപാൽ ഡാംഗ് 2005ൽ അവാർഡ് നിരസിച്ചത്. ഇന്ത്യയും റഷ്യയും തമ്മിൽ പ്രശസ്തമായ സിംല കരാർ ഉണ്ടാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച രാജ്യതന്ത്രജ്ഞനായ പി.എൻ ഹക്‌സർ അക്കാര്യത്തിനു ഒരു അവാർഡും വേണ്ട എന്നറിയിച്ച് 1973ലെ അവാർഡ് നിരസിച്ചു. 2000ൽ സ്വാമി രംഗനാഥാനന്ദ അവാർഡ് നിരസിച്ചത് രാമകൃഷ്ണ മിഷനു അല്ലാതെ തനിക്കു വ്യക്തിപരമായ ബഹുമതി വേണ്ട എന്നു പറഞ്ഞായിരുന്നു. കാരണമൊന്നും പറയാതെ തന്നെ 2007ൽ പത്മ അവാർഡ് നിരസിച്ച വ്യക്തിയായിരുന്നു പ്രശസ്ത മലയാള സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. സുകുമാർ അഴീക്കോട്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ്‌ സിങ്ങ് ബാദൽ 2016ൽ ലഭിച്ച പത്മവിഭൂഷൺ കർഷക സമരത്തിന്റെ പേരിൽ തിരിച്ചേപ്പിച്ചു. ശിരോമണി അകാലിദൾ നേതാവ് സുഖ്‌ദേവ്‌ സിങ്ങ് ദിൻസേ പത്മശ്രീയും തിരിച്ചു നൽകി. മാധ്യമ പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് പത്മാ അവാർഡ് പ്രഖ്യാപനമെന്നു പറഞ്ഞാണ് പ്രശസ്ത പത്രപ്രവർത്തകനായ നിഖിൽ ചക്രവർത്തി 1990ൽ അവാർഡ് നിരസിച്ചത്. പ്രവർത്തിക്കുന്ന മേഖലയിൽ നിന്നല്ലാതെ ഒരു അവാർഡും താൻ സ്വീകരിക്കില്ലെന്ന് പറഞ്ഞു പ്രശസ്ത ചരിത്രഗവേഷകയായ റോമിളാ ഥാപർ 1992ലും 2005ലും അവാർഡ് നിരസിച്ചു.
ദേശീയ അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച് കന്നഡ നോവലിസ്റ്റ് ശിവറാം കാരന്ത് 1968ലെ അവാർഡ് തിരിച്ചു നൽകി. കാരണമൊന്നും പറയാതെ അവാർഡ് സ്വയം നിഷേധിച്ചവരിൽ സംഗീതസംവിധായകൻ ഹേമന്ത് മുക്കർജി (1988), സാഹിത്യ കാരനായ ചന്ദ്രപ്രസാദ് സയ്ക്കിയ (2003) എന്നിവർ ഉൾപ്പെടുന്നു. ജ്ഞാനപീഠം കിട്ടിക്കഴിഞ്ഞശേഷം എന്തു പത്മശ്രീ എന്നുപറഞ്ഞാണ് ആസാമിൽ നിന്നുള്ള കവയിത്രി മാമണി ഗോസ്വാമി 2002ൽ അവാർഡ് നിരസിച്ചത്. അഞ്ചര പതിറ്റാണ്ട് സംഗീതലോകത്ത് നിറഞ്ഞുനിന്ന തനിക്ക് 2013ൽ എന്തിനൊരു പത്മശ്രീ എന്നു ചോദിച്ചത് പ്രശസ്ത ഗായിക എസ്. ജാനകിയായിരുന്നു. ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷ് തന്നെ തുടരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഹിന്ദി സാഹിത്യകാരനും പാർലമെന്റംഗവുമായ സേത്ത് ഗോവിന്ദദാസ് 1961ൽ അവാർഡ് നിരസിച്ചു. 1965ൽ പുരസ്‌കാരം തിരസ്‌ക്കരിച്ച ഹിന്ദി നോവലിസ്റ്റ് വൃന്ദാവൻ ലാൽവർക്കും പറയാൻ ഇതുതന്നെ കാരണം. ദാവൂദ് ബോറ സമുദായത്തിന്റെ ആചാര്യനായ സയ്യിദ് മുഹമ്മദ് ബർഹാനുദ്ദീൻ 2015ൽ പ്രഖ്യാപിച്ച പത്മശ്രീ അവാർഡ് സ്വയം നിഷേധിക്കുകയായിരുന്നു. കശ്മിർ വിമോചന നേതാവ് മഖ്ബൂൽ ബട്ടിനെ വധിച്ചതിൽ പ്രതിഷേധിച്ച് സാഹിത്യകാരനായ അഖ്താർ മുഹിയുദ്ദീനും 1968ൽ ലഭിച്ച പത്മശ്രീ 1984ൽ തിരിച്ചു നൽകി. ഉർദുഭാഷ സംസാരിക്കുന്നവരെയൊക്കെ കഴുതപ്പുറത്ത് കയറ്റി നടത്തണമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി വീർ ബഹദൂർ സിങ്ങ് പറഞ്ഞതിനെ തുടർന്ന് പ്രശസ്ത കവി കൈഫി ആദ്മി 1980ൽ കിട്ടിയ പത്മശ്രീ തിരിച്ചേൽപിച്ചു. പൗരത്വ നിയമഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് 2006ൽ കിട്ടിയ പത്മശ്രീ 2019ൽ തിരിച്ചേൽപ്പിക്കാൻ മണിപ്പൂരിലെ ചലച്ചിത്ര നിർമാതാവ് അമിബാൻ ശർമ മടിച്ചില്ല. ഇന്ത്യക്കകത്ത് പൗരമാർക്കെതിരേ അരാജകത്വം ആരോപിച്ച് ഉർദുകവി മുജിതബ ഹുസൈനും (2018) ജയന്താ മഹാപത്രയും (2015) പഞ്ചാബ് സാഹിത്യകാരി ദലീഹ് കൗർ തിവാനയും (2015) അവാർഡ് മടക്കുകയുണ്ടായി.


പത്മശ്രീ നേടിയതിനുപിന്നാലെ പത്മഭൂഷണും കഥക് നർത്തകി സിതാരാദേവിയെ അന്വേഷിച്ചു വന്നെങ്കിലും ഭാരതരത്‌നമല്ലാതെ മറ്റൊന്നും ഇനി സ്വീകരിക്കില്ലെന്നു തുറന്നു പറയാൻ അവർ മടിച്ചികാണിച്ചില്ലെന്നതും ഇതിനോട് ചേർത്തുവായിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ പ്രധാനമന്ത്രിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു; എന്തുകൊണ്ട് അവഗണിച്ചു?, കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാര്‍ഗെ

Kerala
  •  20 hours ago
No Image

'തെറ്റ് അവര്‍ അംഗീകരിച്ചു':ഡിസി ബുക്‌സിനെതിരായ തുടര്‍ നടപടി അവസാനിപ്പിച്ചെന്ന് ഇ.പി ജയരാജന്‍

Kerala
  •  21 hours ago
No Image

കെയർ ലീവ്; മെഡിക്കൽ പരിചരണം ആവശ്യമുള്ള നവജാത ശിശുക്കളുടെ അമ്മമാർക്ക് അവധി നീട്ടി നൽകാൻ അനുമതി നൽകി ഷാർജ ഭരണാധികാരി

uae
  •  21 hours ago
No Image

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

National
  •  21 hours ago
No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  a day ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  a day ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  a day ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  a day ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  a day ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  a day ago