HOME
DETAILS

മാർപാപ്പയുടെ അവസാന സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക്; പോപ്പ് മൊബൈല്‍ ഗസ്സയിലേക്ക്‌

  
May 06 2025 | 01:05 AM

Popes last gift to children in Gaza Pope mobile to Gaza

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പോപ്പ്മൊബൈൽ ഇനി ഗസ്സയിലെ ആരോഗ്യരക്ഷാ കേന്ദ്രം. 'പോപ്‌മൊബൈൽ' ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള ആരോഗ്യരക്ഷാ കേന്ദ്രമായി മാറ്റണമെന്നത് മാർപാപ്പയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ഈ സംരംഭം കത്തോലിക്കാ സഹായ സംഘടനയായ കാരിത്താസ് ജറൂസലേമിനെ ഏൽപ്പിച്ചിരുന്നുവെന്നും വത്തിക്കാൻ ന്യൂസ് വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പ പരമ്പരാഗത പോപ്പ്‌മൊബൈൽ ഉപയോഗിക്കുന്നതിൽനിന്ന് വിട്ടുനിന്നിരുന്നു. അടച്ചിട്ട ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം ലളിതമായ കാറുകൾ തിരഞ്ഞെടുത്തു. ജനക്കൂട്ടത്തിനിടയിൽ കാൽനടയായി പോകാനും വത്തിക്കാനിൽ ചെറിയ വാഹനങ്ങൾ ഉപയോഗിച്ച് ചുറ്റിനടക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

പുനർനിർമിക്കുന്ന പോപ്പ്‌മൊബൈലിൽ രോഗനിർണയം, പരിശോധന, ചികിത്സ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഒപ്പം അണുബാധ കണ്ടെത്താനുള്ള ദ്രുത പരിശോധനകൾ, രോഗനിർണയ ഉപകരണങ്ങൾ, വാക്‌സിനുകൾ, തുന്നൽ കിറ്റുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾക്കുള്ള പ്രവേശനം പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ ഡോക്ടർമാരുടെ സംഘം ഉൾപ്പടെയുള്ള ക്ലിനിക് ഗസ്സയിലെ കുഞ്ഞുങ്ങളിലേക്ക് എത്തും. ഇത് വെറും വാഹനമല്ല, ഗസ്സയിലെ കുട്ടികളെക്കുറിച്ച് ലോകം മറന്നിട്ടില്ലെന്ന സന്ദേശമാണ്- കാരിത്താസ് സ്വീഡന്റെ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂൺ പറയുന്നു. ആശുപത്രികൾ ഒന്നാകെ തകർക്കപ്പെടുകയും മരുന്നോ സർജിക്കൽ ഉപകരണങ്ങളോ ഇസ്‌റാഈൽ ഗസ്സയിലേക്ക് കടത്തിവിടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പോപ്‌ മൊബൈലിന് പ്രസക്തി ഏറുകയാണ്.  

എന്താണ് പോപ്പ്മൊബൈൽ?

മാർപാപ്പ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോൾ അദ്ദേഹത്തെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മോട്ടോർ വാഹനമാണ് പോപ്പ്‌മൊബൈൽ. മെഴ്‌സിഡസ് ബെൻസ്, ഫിയറ്റ്, ജീപ്പ്, കാഡിലാക് തുടങ്ങിയ ഓട്ടോമൊബൈൽ ബ്രാൻഡുകൾ പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി വാഹനങ്ങൾ ഇത്തരത്തിൽ പോപ്‌മൊബൈലായി ഉപയോഗിച്ചിട്ടുണ്ട്.

1930ലാണ് ആദ്യത്തെ പോപ്പ്‌മൊബൈൽ നിർമിച്ചത്. മെഴ്‌സിഡസ് ബെൻസ് നർബർഗ് 460 പുൾമാൻ ആയിരുന്നു ആദ്യത്തെ പോപ്‌മൊബൈൽ. പയസ് 11ാമൻ മാർപാപ്പയ്ക്കായാണ് ഈ വാഹനം നിർമിച്ചത്. 1965ൽ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ഒരു പാസ്റ്ററൽ സന്ദർശനവേളയിൽ പോൾ ആറാമൻ മാർപാപ്പ ഉപയോഗിച്ചിരുന്ന വാഹനത്തെ പരാമർശിക്കുന്നതിനായി ഇംഗ്ലിഷ് മാധ്യമങ്ങളിലാണ് പോപ്പ്‌മൊബൈൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

പൊതുപരിപാടികളിൽ വലിയ ജനക്കൂട്ടത്തിന് മാർപാപ്പയെ കൂടുതൽ എളുപ്പത്തിൽ കാണാൻ സഹായിക്കുന്നതിനായാണ് ഇത്തരം പോപ്‌മൊബൈലുകൾ നിർമിച്ചത്. കഴിഞ്ഞ 45 വർഷമായി മെഴ്‌സിഡസ് ബെൻസ് ജിക്ലാസ് അടിസ്ഥാനമാക്കിയുള്ള 'പോപ്പ് മൊബൈലുകൾ' ആണ് ഉപയോഗിച്ച് വരുന്നത്. 2024 ഡിസംബറിൽ വത്തിക്കാൻ അതിന്റെ ആദ്യത്തെ ഇലക്ട്രിക് പോപ്പ്‌മൊബൈൽ സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവേശമായി 'എന്റെ കേരളം’ വിളംബരജാഥ; പ്രദർശനമേളയുടെ ഉദ്ഘാടനം ഇന്ന്

Kerala
  •  11 hours ago
No Image

ഇഡിയെ വീണ്ടും കുടഞ്ഞ് സുപ്രിംകോടതി; വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമായിരിക്കുന്നു

latest
  •  12 hours ago
No Image

രാസലഹരിക്കേസ്; പിടിയിലായ രണ്ടുപേരിൽ ഒരാളെ പ്രതിയാക്കാതെ പൊലിസ് രക്ഷപ്പെടുത്തിയെന്ന് ആക്ഷേപം, അന്വേഷണത്തിന് നിർദേശം

Kerala
  •  12 hours ago
No Image

പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്

Kerala
  •  12 hours ago
No Image

സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ

latest
  •  12 hours ago
No Image

കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ 

Kerala
  •  12 hours ago
No Image

വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്

Kerala
  •  12 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി

Kerala
  •  12 hours ago
No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  19 hours ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  19 hours ago