HOME
DETAILS

ഹിജാബ് സമരത്തിന് പിന്നിലെ 'ഗൂഢാലോചന' കണ്ടെത്താന്‍ അന്വേഷണം; പ്രതിഷേധത്തിന് പിന്തുണയേറിയതോടെ പതിവ് 'തീവ്രവാദ' ചീട്ടുമായി സംഘ് ഭരണകൂടം

  
backup
February 08 2022 | 04:02 AM

national-headscarf-row-udupi-mla-seeks-probe-against-students111

ബംഗളൂരു: വിരലിലെണ്ണാവുന്നത്രയും ചെറിയൊരു സംഘം മുസ്‌ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ മൗലികാവകാശത്തിനായി നടത്തിയ പ്രതിഷേധം രാജ്യമെങ്ങും ഏറ്റു പിടിച്ചതോടെ അടവുമാറ്റി സംഘ് ഭരണകൂടം. പെണ്‍കുട്ടികളുടെ സമരത്തിന് പതിവു പോലെ തീവ്രവാദ ഛായ പകര്‍ന്നു നല്‍കാനാണ് നീക്കം. ഇതിന്റെ ഭാഗമായി സമരത്തിന് പിന്നിലെ 'ഗൂഢാലോചന' കണ്ടെത്താന്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഉഡുപ്പി എം.എല്‍.എ രഘുപതി ഭട്ട്.

പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ സ്വന്തം താല്‍പര്യപ്രകാരമല്ല അത് ചെയ്യുന്നതെന്നാണ് എം.എല്‍.എയുടെ കണ്ടെത്തല്‍. ഇക്കാര്യം താന്‍ പൊലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഭട്ട് പറയുന്നു. ശിരോവസ്ത്ര സമരത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുള്ള സംഘടനകളാണെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു.

ശിരോവസ്ത്ര വിവാദത്തില്‍ സമരത്തിന് തുടക്കമിട്ട ഉഡുപ്പി ഗവ. പി.യു കോളജിലെ ആറു വിദ്യാര്‍ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് അന്വേഷണം. വിദ്യാര്‍ഥിനികള്‍ക്കോ രക്ഷിതാക്കള്‍ക്കോ ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പൊലിസിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികളുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കാനും അവര്‍ ഏതെങ്കിലും യോഗത്തില്‍ പങ്കെടുത്തിരുന്നോ എന്ന് കണ്ടെത്താനുമാണ് നിര്‍ദേശം.

ശിരോവസ്ത്ര നിരോധനത്തിനെതിരെ തിങ്കളാഴ്ചയും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറി. കഴിഞ്ഞ ദിവസങ്ങളില്‍ ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനികളെ ഗേറ്റിന് പുറത്താക്കിയ ഉഡുപ്പി കുന്താപുര ഗവ. പി.യു കോളജില്‍ വിദ്യാര്‍ഥിനികളെ കാമ്പസിലെ ഹാളിലേക്ക് മാറ്റി. കോളജിന് പുറത്തെ കുത്തിയിരിപ്പ് സമരത്തിനിടെയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് സമരത്തിന് പ്രത്യേക ഹാള്‍ അനുവദിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. ശിരോവസ്ത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം തുടരുന്നതിനിടെ, ചൊവ്വാഴ്ച ഇതുസംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ ഹരജികള്‍ കര്‍ണാടക ഹൈകോടതിയുടെ പരിഗണനക്കെത്തും.

അതിനിടെ ഉഡുപ്പി കുന്താപുരയിലെ ഗവ. പി.യു കോളജിനു സമീപം ആയുധങ്ങളുമായി രണ്ടു പേരെ അറസ്റ്റുചെയ്തതായും പൊലിസ് പറയുന്നു. ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സമരം നടത്തുന്ന കോളജ് പരിസരത്തുനിന്നാണ് അറസ്റ്റ്. കുന്താപൂര്‍ ഗംഗൊള്ളി സ്വദേശികളായ അബ്ദുല്‍ മജീദ് (32), റജബ് (41) എന്നിവരാണ് പിടിയിലായത്.

അഞ്ചുപേര്‍ ആയുധവുമായി സംഭവസ്ഥലത്തുണ്ടായിരുന്നതായും മൂന്നുപേര്‍ ഓടിപ്പോയതായും പൊലിസ് പറഞ്ഞു. മജീദിനെതിരെ ഏഴ് ക്രിമനല്‍ കേസുകളും റജബിനെതിരെ ഒരു കേസും നിലവിലുണ്ടെന്നും പൊലിസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  16 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  16 days ago