HOME
DETAILS
MAL
സിൽവർ ലൈൻ: തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി
backup
February 08 2022 | 16:02 PM
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡിപിആർ തയാറാക്കാനും സാമ്പത്തിക വശങ്ങൾ പരിശോധിക്കാനുമാണ് അനുമതി. സാങ്കേതിക കാര്യങ്ങൾക്കൊപ്പം വായ്പാ ബാധ്യതകൂടി പരിശോധിച്ചേ അനുമതി നൽകൂ.
അതേസമയം, സിൽവർ ലൈൻ കേരളത്തിലെ റെയിൽവേ വികസനത്തിന് തടസമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ പാതയുടെ എണ്ണം കൂട്ടി റെയിൽവേ വികസനം സാധ്യമാക്കാനാകില്ല. സാമ്പത്തിക ലാഭത്തിൽ കേന്ദ്രസർക്കാരിന് സംശയമുണ്ട്. കടബാധ്യത റെയിൽവേയുടെ മേൽവരാൻ സാധ്യത ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."