സഊദിയിലേക്കുള്ള പുതിയ പ്രവേശന നിബന്ധനകൾ പ്രാബല്യത്തിൽ
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുതുക്കിയ കൊവിഡ് പ്രവേശന മാനദണ്ഡങ്ങൾ നിലവിൽ വന്നു. ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വന്നത്. ഇത് പ്രകാരം ഇന്ന് മുതൽ സഊദിയിൽ എത്തുന്ന എല്ലാവരും 48 മണിക്കൂറിനുള്ളിലെ നെഗറ്റ്റീവ് പി സി ആർ ഫലം കയ്യിൽ കരുതണം. നേരത്തെ 72 മണിക്കൂറിനുള്ളിലുള്ളത് മതിയാകുമായിരുന്നു.
സഊദിയിലേക്ക് വരുന്ന എല്ലാവരും നെഗറ്റീവ് ഫലം വ്യക്തമാക്കുന്ന കൊവിഡ് പരിശോധന ഫലം കൈവശംകരുതണം. എന്നാൽ, എട്ട് വയസ്സിന് താഴെയുള്ളവർക്ക് ഇത് നിർബന്ധമില്ല. 48 മണിക്കൂറിനുള്ളിലുള്ള ഒരു അംഗീകൃത പി സി ആർ ടെസ്റ്റോ കൊറോണ വൈറസിനുള്ള അംഗീകൃത റാപ്പിഡ് ആന്റിജൻ ടെസ്റ്റോ കൈവശമുണ്ടായാൽ മതിയാകും. കൂടാതെ, രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞ പൗരന്മാർ സഊദിയിൽ നിന്ന് പോകുമ്പോൾ ബൂസ്റ്റർ ഡോസ് നിര്‍ബന്ധമാക്കിയതും പ്രാബല്യത്തിൽ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."