HOME
DETAILS
MAL
ഉമ്മയില്ലാത്തൊരു ദിവസം
backup
February 07 2021 | 05:02 AM
എനിക്കുറപ്പാണിന്നീ വീട്ടിലെ
പതിവുകള്‍ തെറ്റും
അടുക്കള സ്തംഭിക്കും
മൂലയിലെ കസേര മുഷിഞ്ഞ
തുണുകള്‍ കൊണ്ട് മൂടും
ഷര്‍ട്ട് തേച്ച് മിനുക്കാതെ ഉപ്പ
അങ്ങാടിയില്‍ പോകും
ഉണങ്ങാനിട്ട തുണികള്‍ അന്യരെ
പോലെ രാത്രിയിലും പുറത്തെ
അയയില്‍ തൂങ്ങും
കോഴിക്കൂടടച്ചോയെന്ന
സംശയവും കേള്‍ക്കണ്ട
എന്നുമുറങ്ങും പോലെ
ഉറങ്ങാതെയിടക്ക്
ഞെട്ടിയുണരാമെനിക്ക്...!!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."