HOME
DETAILS

ഒടുക്കത്തെ പ്രേമലേഖനം

  
backup
February 07 2021 | 05:02 AM

541651321-53

മാംസനിബദ്ധമായ പ്രേമം പതിയെപ്പതിയെ തന്നെ അന്ധനും ബധിരനുമാക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ വല്ലാത്ത ഭയം. കഥയിലെ മജ്‌നുവാകുന്നതിനു പകരം ചരിത്രത്തിലെ ഹല്ലാജാകുന്നതിലല്ലേ ജന്മസാഫല്യം എന്നവന്‍ ചിന്തിച്ചു. മരണത്തിനപ്പുറത്തേക്കു നീളാത്ത നശ്വരാനുരാഗത്തില്‍ തളച്ചിടാനുള്ളതല്ലല്ലോ വിലയേറിയ ഈ ജീവിതം. അല്‍പം പ്രയാസപ്പെട്ടാണെങ്കിലും ഹൃദയകോവിലില്‍നിന്ന് തന്റെ ഹൃദയനാഥയെ കുടിയിറിക്കാന്‍തന്നെയായി അടുത്ത തീരുമാനം. അങ്ങനെ നിശബ്ദമായ ഏകാന്തതയിലിരുന്ന് അയാള്‍ അവള്‍ക്കെഴുതി:


''പ്രിയേ, കണ്ണീരിന്റെ ഉപ്പു ചേര്‍ത്താണ് ഞാനീ വരികളെഴുതുന്നത്. ഇതെന്റെ അവസാന പ്രേമലേഖനമാണെന്നു പറയുന്നതില്‍ വിഷമമുണ്ട്. പക്ഷേ, എനിക്കങ്ങനെ പറഞ്ഞേ തീരൂ. എന്റെ നാഥന്‍ ഇരിക്കേണ്ട സിംഹാസനത്തിലാണ് ഇത്രയുംകാലം നിന്നെ ഞാന്‍ കുടിയിരുത്തിയത്. എന്റെ നാഥനുവേണ്ടി ചെലവിടേണ്ട നിമിഷങ്ങളാണ് ഇത്രയും കാലം നിനക്കായി ചെലവിട്ടത്. എന്റെ നാഥനെ കാണേണ്ട കണ്ണുകള്‍കൊണ്ടാണ് ഇത്രയും കാലം നിന്നെ മാത്രം നോക്കിയിരുന്നത്. എന്റെ നാഥനെ കേള്‍ക്കേണ്ട കാതുകള്‍കൊണ്ടാണ് ഇത്രയും കാലം നിന്നെ മാത്രം കേട്ടത്..! എന്റെ നാഥനിലേക്കു മാത്രം തിരിക്കേണ്ട മുഖമാണ് ഇത്രയും നാള്‍ നിന്നിലേക്കു മാത്രം തിരിച്ചുവച്ചത്..! ഇതൊന്നും പാപമല്ലെന്നു സമര്‍ഥിക്കാന്‍ ഒരു ന്യായവും ലഭിക്കുന്നില്ല.
പ്രിയേ, പറയുന്നതുകൊണ്ട് വിഷമം തോന്നരുത്. എനിക്ക് ഇപ്പോള്‍ അവനിലേക്കു മടങ്ങണം. എന്റെ യജമാനനിലേക്ക്. എന്റെ സ്രഷ്ടാവിലേക്ക്.. എന്റെ രക്ഷിതാവിലേക്ക്. എന്റെ എല്ലാമെല്ലാമാകേണ്ട ഹൃദയനാഥനിലേക്ക്. പക്ഷേ, മനസില്‍ മറ്റൊരാളെയും കുടിയിരുത്തി അവനിലേക്കു തിരിക്കാന്‍ വയ്യ. നമ്മള്‍ തമ്മില്‍ പാടെ മറന്നൊന്നും ചെയ്തിട്ടില്ലെന്നറിയാം. ഏറെക്കുറെ പാവനമായിരുന്നു ഇതുവരെയുള്ള നമ്മുടെ പ്രണയം. എന്നാലും ഒന്നു പറയട്ടെ, നീ സുലൈഖയല്ലെങ്കിലും യൂസുഫിന്റെ അത്ര വിശുദ്ധി എനിക്കില്ല. നമുക്കിടയിലേക്ക് മൂന്നാമനായി സാത്താന്‍ കയറിക്കൂടുന്നത് ഞാന്‍ ശരിക്കും ഭയക്കുന്നുണ്ട്. അവന്റെ സാന്നിധ്യത്തില്‍ എന്നിലെ മൃഗവും നിന്നിലെ മൃഗവും പുറത്തേക്കെടുത്തു ചാടുന്നത് എന്റെ ഉള്ളം കാളിക്കുന്നു. ആ മൃഗങ്ങളാണ് തുടര്‍ന്നുള്ള ജീവിതത്തെ മുന്നോട്ടുനയിക്കുന്നതെങ്കില്‍.. ഹാ, എന്റെ നാശമേ..! അതൊരു കെട്ടുചീഞ്ഞ ജീവതമായിരിക്കും. ചെറുപാപങ്ങളല്ലേ വന്‍പാപങ്ങള്‍ക്കു വഴിയാകുന്നത്.. ഒരു തീപൊരിയല്ലേ വന്‍ കാട്ടുതീയായി പടരുന്നത്. എന്റെ ലോകം നീയും നിന്റെ ലോകം ഞാനും മാത്രമായി ചുരുങ്ങുന്നതിനോട് എനിക്കിനി യോജിക്കാനാകുന്നില്ല. യാഥാര്‍ഥ്യലോകത്ത് ജീവിച്ചുതീര്‍ക്കാനുള്ള ഈ ജീവിതത്തെ ഏതോ മായികലോകത്ത് തളച്ചിട്ടു തുലച്ചുകളയുകയല്ലേയെന്നോര്‍ക്കുമ്പോള്‍ സഹി നഷ്ടപ്പെടുന്നു...


എന്നോട് ക്ഷമിക്കണം, പ്രിയേ.. കണ്ണഞ്ചിപ്പിക്കുന്ന നിന്റെ ചെഞ്ചുണ്ടുകള്‍ കാണുമ്പോള്‍ നരകത്തിലെ കനല്‍കട്ടകളാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. മിഴിയിണകളില്‍ നീ തേച്ചുപിടിപ്പിച്ച കറുകറുത്ത കണ്‍മഷിയും ഒഴുകിപ്പറക്കുന്ന നിന്റെ അഴകാര്‍ന്ന കാര്‍കൂന്തലും കാണുമ്പോള്‍ കല്ലറകളിലെ കൂരിരുളാണ് മനസിലേക്കോടിയെത്തുന്നത്. തൂവൊളി തൂകുന്ന നിന്റെ വെളുവെളുത്ത ദന്തനിരകള്‍ കാണുമ്പോള്‍ എന്നെ പൊതിയാന്‍ പോകുന്ന വെളുത്ത ശവക്കുപ്പായമാണ് മനസില്‍... എന്നോട് ക്ഷമിക്കൂ, ഞാന്‍ നിന്നില്‍നിന്ന് ഒളിച്ചോടുകയല്ല, എന്റെ നാഥനിലേക്ക് തിരിച്ചുപോവുകയാണ്. അവന്‍ എന്നെ വിളിക്കുന്നുണ്ട്. എല്ലാം മാപ്പാക്കാമെന്നേറ്റിട്ടുണ്ട്. ബഹുകാതമകലെയാണെങ്കിലും എന്നെ സ്വീകരിക്കാമെന്ന് അവന്‍ വാക്കു തന്നിട്ടുണ്ട്. പാഴ്‌ചേറിലമര്‍ന്നിരിപ്പാണെങ്കിലും കഴുകി വൃത്തിയാക്കിത്തരാമെന്നറിയിച്ചിട്ടുണ്ട്. ഞാന്‍ മടങ്ങട്ടെ.. സുവര്‍ണാവസരം കനകത്താലത്തില്‍ ലഭിച്ചിട്ട് വേണ്ടെന്നുപറഞ്ഞ് തട്ടിമാറ്റുന്നത് നന്ദികേടല്ലേ.
പ്രിയേ, പല യുദ്ധങ്ങള്‍ ജയിച്ചാണ് നിന്നെ ഞാന്‍ സ്വന്തമാക്കിയതെന്നറിയാം. നിന്റെ മേനിയിലേക്കു നീണ്ടുനിന്ന നിരവധി കൈകളും കണ്ണുകളുമുണ്ടായിരുന്നു. അവയ്ക്കിടയില്‍നിന്ന് നിന്നെ വാരിയെടുത്തുപോരുമ്പോള്‍ ശരിക്കും യുദ്ധം ജയിച്ച ജേതാവിന്റെ ഭാവമായിരുന്നു എനിക്ക്. ഇപ്പോള്‍ നിന്നെ കൈവിടാന്‍ പ്രയാസമുണ്ട്. പറഞ്ഞിട്ടെന്ത്..? കൈവിട്ടേ മതിയാകൂ. ദോഷപ്രവണമായ എന്റെ മനസിനോടുള്ള കളരിയില്‍ എനിക്കു ജേതാവായേ പറ്റൂ. നീയും നിന്നോടുള്ള പോരാട്ടത്തില്‍ ജയിച്ചു മുന്നേറുക. നമ്മളൊന്നിക്കുന്നത് ജയമായി കരുതിയ കാലത്ത് വികാരമായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ വിചാരം പറയുന്നു: നിങ്ങള്‍ അഴിഞ്ഞൊഴിഞ്ഞു പോവുക. ഇനിയും ഒരു മെയ്യായി കഴിഞ്ഞാല്‍ തോറ്റുപോകും.
പ്രിയേ, നീ എന്നെ എന്റെ നാഥനുവേണ്ടി സമര്‍പ്പിക്കുക. ഞാന്‍ നിന്നെയും അവന്റെ മുന്‍പില്‍ സമര്‍പ്പിക്കാം. നാഥാ, ഞാനിതാ എനിക്കേറ്റം പ്രിയപ്പെട്ടത് നിനക്കായി ബലികഴിച്ചിരിക്കുന്നു എന്ന് അവനോട് പറയാം.. ഏറ്റവും പ്രിയപ്പെട്ടതല്ലേ പ്രിയപ്പെട്ടവനു മുന്നില്‍ കാണിക്ക വയ്‌ക്കേണ്ടത്. അവനുവേണ്ടി വല്ലതും വെടിഞ്ഞാല്‍ വെടിഞ്ഞതിലും ഭേദപ്പെട്ടത് അവന്‍ പകരം തരാതിരിക്കില്ലല്ലോ.


പ്രിയേ, എനിക്ക് നിന്നോട് യാതൊരു വെറുപ്പുമില്ല. എന്റെ നാഥനെ തള്ളി നിന്നെ കൊള്ളാന്‍ മനസ് സമ്മതിക്കാത്തതുകൊണ്ടു മാത്രമാണീ മനംമാറ്റം.. അതിനാല്‍ എന്റെ ഹൃദയവാടിയില്‍നിന്ന് നീ കൂടൊഴിഞ്ഞുപോവുക. നിന്റെ ഹൃദയക്കൊട്ടാരത്തില്‍നിന്ന് ഞാനും പടിയിറങ്ങുകയാണ്..! നീ എന്നെ മോചിപ്പിക്കുക. ഞാന്‍ നിന്നെയും മോചിപ്പിക്കാം. നീ എന്നെ മറന്നേക്കുക. നിന്നെ മറക്കാന്‍ ഞാനും ശ്രമിക്കാം. നമ്മളിരുവരുടെയും നാഥനായ സര്‍വേശ്വരനുവേണ്ടി നമ്മളിരുവര്‍ക്കും തല്‍ക്കാലം പിരിയാം... ഇതുവരെ കാണിച്ച സന്മനസിനും ചെയ്തുതന്ന നന്മകള്‍ക്കും മനംതൊട്ട നന്ദി..''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago