HOME
DETAILS

യോഗിക്ക് എങ്ങനെയും ജയിക്കണം ; ആദ്യം ഡൽഹിയുമായി ഏറ്റുമുട്ടി; ഇപ്പോൾ കേരളവുമായും

  
backup
February 11 2022 | 07:02 AM

5623-45621


ലഖ്‌നൗ
പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിക്ക് ഏറെ നിർണായകമായ 11 ജില്ലകളിലെ തെരഞ്ഞെടുപ്പിൽ ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്ത് യോഗി ആദിത്യനാഥ്.
വോട്ടെടുപ്പിന് ഏതാനും മണിക്കൂർ മുൻപ് കേരളം, ബംഗാൾ, ജമ്മു കശ്മിർ സംസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കി വോട്ടുപിടിക്കാനുള്ള തന്ത്രമാണ് യോഗി ആദിത്യനാഥിന്റെ വിഡിയോ സന്ദേശത്തിലൂടെ പുറത്തുവന്നത്. ഏതാനും ദിവസം മുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി ഏറ്റുമുട്ടിയ യോഗി, ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി പോരിനിറങ്ങി എന്നത് യാദൃശ്ചികമല്ല. ലോക്‌സഭയിലെ ബജറ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനെ കരുവാക്കി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കെജ് രിവാൾ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി പറഞ്ഞത് ശുദ്ധനുണയാണെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. ഇതിനു മറുപടി നൽകിയാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തത്. എ.എ.പി സർക്കാർ കുടിയേറ്റ തൊഴിലാളികളുടെ വെള്ളവും വൈദ്യുതിയും തടഞ്ഞെന്നും അവരെ ഡൽഹിയിൽ നിന്ന് പുറത്താക്കുകയാണെന്നും ആരോപിച്ച് യോഗി രംഗത്തെത്തി. ഇതിനെതിരേ കൊവിഡ് കാലത്ത് പുഴയിൽ മൃതദേഹങ്ങൾ ഒഴുകിനടന്ന സംഭവമാണ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തത്. യു.പി സർക്കാരിന്റെ വീഴ്ചകൾ കെജ് രിവാൾ ഓരോന്നായി ചൂണ്ടിക്കാട്ടിയതോടെയാണ് യോഗി ആദിത്യനാഥ് കേരളത്തിനുനേരെ തിരിഞ്ഞത്. കർഷകർക്കും ജാട്ടുകൾക്കും നിർണായക സ്വാധീനമുള്ള പടിഞ്ഞാറൻ യു.പിയിൽ പരാജയഭീതി ബി.ജെ.പിക്കുണ്ട്. ഇവിടെ പരാജയപ്പെട്ടാൽ യോഗിക്ക് കനത്ത തിരിച്ചടിയുണ്ടാകും. ഇത് മറികടക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് ബി.ജെ.പി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago