'കണ്ണീര്‍ നാടകമായിരുന്നില്ല, ജീവിതം കരക്കെത്തിക്കാനുള്ള പോരാട്ടം'-; സൈബര്‍ പോരാളികളുടെ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഉദ്യോഗാര്‍ത്ഥി
തിരുവനന്തപുരം: അനധികൃത നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ കരഞ്ഞത് നാടകമോ തട്ടിപ്പോ ആയിരുന്നില്ലെന്ന് സൈബര്‍ ആക്രമണത്തിനിരയായ ഉദ്യോഗാര്‍ത്ഥി ലയ.
'ജോലിയില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണ്. നാട്ടിലെ സി.പി.എമ്മുകാര്‍ക്ക് തന്റെ ജീവിത സാഹചര്യം അറിയാമെന്ന് ലയ പറഞ്ഞു. നാടകം കളിക്കാന്‍ തൃശ്ശൂരില്‍ നിന്ന് തലസ്ഥാനത്ത് വരേണ്ടതില്ലല്ലോ'-അവര്‍ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സമരം വിജയം വരെ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഇന്നലെ രണ്ട് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട റിജു, ദീപു എന്നിവരാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതിനുശേഷം സമരത്തിനെത്തിയ ലയ സംസാരിച്ചു. സര്‍ക്കാറിനേയും അധികാര കേന്ദ്രങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു ലയയുടെ വാക്കുകള്‍. സംസാരത്തിനിടെ വികാരാധീനയായി ലയ പൊട്ടിക്കരയുന്ന ചിത്രം വെച്ച് വന്‍ സൈബര്‍ ആക്രമണം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."