നിർമ്മാണത്തിലെ അപാകത; സഊദിയിൽ എൽ ജി ഒഎൽഇഡി ടിവികൾ തിരിച്ചു വിളിച്ചു
റിയാദ്: അനിയന്ത്രിതമായി ചൂടായി തീപിടുത്തത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി എൽ ജി യുടെ ഏതാനും മോഡൽ ടിവി ഡിസ്‌പ്ലെ തിരിച്ചു വിളിക്കാൻ മന്ത്രാലയം നിർദേശം നൽകി. എൽ ജി യുടെ 2016-2019 കാലയളവിലെ എൽ ജി ഒ എൽ ഇ ഡി ടിവി സ്‌ക്രീനുകളാണ് തിരിച്ചു വിളിക്കാൻ മന്ത്രാലയം നിർദേശം നൽകിയത്. പവർ ബോർഡിലെ പ്രശ്‌നം കാരണം ഡിസ്‌പ്ലെ അനിയന്ത്രിതമായി ചൂടാകുകയും പ്രവർത്തനം നിലക്കുന്നതായും മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. മാത്രമല്ല, പിറകിലെ കവർ അസാധാരണമായി ചൂടാകുന്നത് മൂലം തീപിടുത്തതിനും കാരണമാകുന്നതായി കൊമേഴ്‌സ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. എൽ ജി ഒ എൽ ഇ ഡി ടിവി 18 മോഡലുകളിലാണ് ഈ പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 1,500 ടിവികളാണ് തിരിച്ചു വിളിച്ചത്.
[caption id="attachment_926655" align="alignnone" width="360"] തിരിച്ചു വിളിച്ച മോഡലുകൾ [/caption]ഇത്തരം മോഡലികളിൽ പെട്ട ഡിസ്‌പ്ളേ ഉപയോഗിക്കുന്നവർ കമ്പനിയുമായി ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് നേടണമെന്നും കമ്പനിയുടെ സർട്ടിഫൈഡ് ടെക്‌നീഷ്യൻ മുഖേന പവർ സപ്ലൈ മൊഡ്യൂളും ഇതുമായി ബന്ധപ്പെട്ട മറ്റു റിപ്പയർ ജോലികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളെ ഓർമ്മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട സർവ്വീസുകൾ സൗജന്യമായിരിക്കുമെന്നും മന്ത്രാലയം പുറത്തു വിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."