HOME
DETAILS

ശിരോവസ്ത്രം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനം: എസ്.വൈ.എസ്

  
backup
February 13 2022 | 06:02 AM

%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

മലപ്പുറം: മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണയില്‍ ഒഴിവാക്കാനാകാത്ത ഘടകമാണ് ശിരോവസ്ത്രമെന്നും മുഖമടക്കമുള്ള ശരീര ഭാഗങ്ങള്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മറച്ചുവെക്കണമെന്ന ഇസ്‌ലാമിക നിയമം പ്രയോഗവല്‍കരിക്കാന്‍ തടസ്സമാകുന്ന നിര്‍ദ്ദേശങ്ങള്‍, ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുന്നീ യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച 'ഹിജാബ് നിഷേധ നീക്കം ഞങ്ങള്‍ പ്രതിഷേധിക്കുന്നു' സംഗമം അഭിപ്രായപ്പെട്ടു.

കര്‍ണാടകയിലെ ചില സ്ഥാപനങ്ങള്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് വിലക്കുകയും മറ്റു പല സ്ഥാപനങ്ങളും പുതിയ വിലക്കുകളുമായി രംഗത്തു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കുന്നുമ്മല്‍ ജംഗ്ഷനില്‍ തീര്‍ത്ത വളയജ്വാലക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ വൈ.പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍, ശറഫുദ്ദീന്‍ തങ്ങള്‍ തൂത, അലി ഫൈസി പാവണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, എ.കെ ആലിപ്പറമ്പ്, ഒ.കെ.എം കുട്ടി ഉമരി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ശറഫുദ്ദീന്‍ എടവണ്ണ, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ഷാഹിദ് യമാനി മുണ്ടക്കല്‍, സിദ്ദീഖ് പള്ളിപ്പുറായ, മുനീര്‍ മാസ്റ്റര്‍, യു.പി മുഹമ്മദലി ഖാസിമി, അശ്‌റഫ് മുസ്‌ലിയാര്‍ കുണ്ടുതോട്, ഹസന്‍ ഫൈസി പന്നിപ്പാറ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago