HOME
DETAILS

ശബരിമലയുടെ വൈരുദ്ധ്യാത്മകത

  
backup
February 14 2021 | 03:02 AM

65415121-2

 


കേരളത്തിലെ സ്വാതന്ത്ര്യ സമര നായകരിലൊരാളായിരുന്ന ഇ. മൊയ്തു മൗലവിയുടെ മകന്‍ എം. റഷീദ് സ്വാതന്ത്ര്യസമര പോരാളിയും കേരളത്തിലെ ആദ്യകാലത്തെ പ്രമുഖ ട്രോട്‌സ്‌കിസ്റ്റുകളിലൊരാളും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമൊക്കെയായിരുന്നു. ഇന്ത്യയിലെ ട്രോട്‌സ്‌കിസ്റ്റുകളുടെ രാഷ്ട്രീയ പ്രസ്ഥാനമായ ആര്‍.എസ്.പിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം ആ പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ പത്രാധിപരുമായിരുന്നു. പിന്നീട് ആര്‍.എസ്.പിയുമായി അകന്ന അദ്ദേഹം ആ അകല്‍ച്ചയുടെ തുടക്കം ഒരിക്കല്‍ എഴുതിയിരുന്നു.
കേരളത്തില്‍ പാര്‍ട്ടി പത്രങ്ങളുടെ നടത്തിപ്പ് അക്കാലത്തും ഇന്നുമൊക്കെ വലിയ വെല്ലുവിളിയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പരമ്പരകളിലൂടെയാണ് പാര്‍ട്ടി പത്രങ്ങള്‍ കടന്നുപോകുന്നത്. ഒരിക്കല്‍ വലിയ പ്രതിസന്ധി കാരണം ആര്‍.എസ്.പിയുടെ മുഖപ്രത്രത്തിലെ പ്രവര്‍ത്തകര്‍ പട്ടിണിയിലെത്തുകയും പ്രസിദ്ധീകരണം മുടങ്ങുകയുമൊക്കെ ചെയ്യുന്ന അവസ്ഥ വന്നു. ആ സമയത്താണ് പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ രണ്ടുമൂന്നു പേര്‍ പത്രം ഓഫിസ് സ്ഥിതിചെയ്യുന്ന നഗരത്തിലെ ഒരു ലോഡ്ജിലുണ്ടെന്ന് റഷീദിനു വിവരം കിട്ടിയത്. പരിഹാരം തേടി ലോഡ്ജ് മുറിയിലെത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ രോഷംകൊള്ളിക്കാന്‍ പോന്നതായിരുന്നു. നേതാക്കള്‍ റമ്മടിച്ചാടുന്നു ചാഞ്ചാടുന്നൂ...
ഇത്തരമൊരു സന്ദര്‍ഭത്തിലും ആനന്ദത്തിലാറാടി ഇരിക്കുന്ന നേതാക്കളുമായി ആദര്‍ശവാദിയായ റഷീദ് ഉടക്കി. ഒന്നും രണ്ടും പറഞ്ഞുള്ള തര്‍ക്കം മൂത്ത് പിന്നീടത് വിപ്ലവപ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ധാര്‍മികതയിലുമൊക്കെ എത്തി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലൊരിക്കല്‍ പാര്‍ട്ടിയുടെ വിപ്ലവപ്രവര്‍ത്തനങ്ങളുടെ തകരാറുകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോള്‍ വിപ്ലവമൊന്നും ഇവിടെ നടക്കുന്ന കാര്യമല്ലെന്നും അതൊക്കെ നമ്മള്‍ ആളുകളോട് വെറുതെ പറയുന്നതല്ലേ എന്നുമായിരുന്നത്രെ വലിയൊരു നേതാവിന്റെ മറുപടി. എങ്കില്‍ ഇതൊക്കെ പ്രവര്‍ത്തകരോട് തുറന്നു പറഞ്ഞുകൂടേയെന്നും ആ പാവങ്ങളെ എന്തിന് കളവുപറഞ്ഞു പറ്റിക്കുന്നു എന്നും റഷീദ് ചോദിച്ചപ്പോള്‍, അങ്ങനെ പറഞ്ഞാല്‍ പിന്നെ പാര്‍ട്ടി ഉണ്ടാകുമോ എന്ന് മറുചോദ്യം.


ആ നേതാക്കള്‍ മുതല്‍ ഇന്നത്തെ പ്രേമചന്ദ്രനും ഷിബു ബേബിജോണും വരെയുള്ള വിപ്ലവ സോഷ്യലിസ്റ്റ് നേതാക്കളാരും തന്നെ അണികളോട് ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ വിപ്ലവകാരികളും ആര്‍.എസ്.പിക്കാരെപ്പോലെയല്ല. വ്യത്യസ്തരായ വിപ്ലവകാരികളിലൊരാളാണ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനെന്നൊക്കെ ചിലര്‍ പറയുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍. അതുപിന്നെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നത് അങ്ങനെയായിരുന്നല്ലോ. ആണെങ്കില്‍ അങ്ങനെയാവട്ടെ. നമുക്കെന്തു ചേതം.


എന്തൊക്കെയായാലും വിപ്ലവകേരളത്തെ ഞെട്ടിക്കുന്നൊരു കാര്യമാണ് എം.വി ഗോവിന്ദന്‍ വെട്ടിത്തുറന്നു പറഞ്ഞത്. ഇന്ത്യന്‍ സാഹചര്യത്തില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന്. ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കു പോലും ഇന്ത്യന്‍ സമൂഹം വളരാത്തതാണത്രെ അതിനു കാരണം. ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് കാര്യം പിടികിട്ടാത്ത ബൂര്‍ഷ്വാ രാഷ്ട്രീയക്കാര്‍ പറഞ്ഞേക്കും. എന്നാല്‍ അത്ര നിസ്സാരമല്ല കാര്യം. മാര്‍ക്‌സിസത്തിന്റെ കാതലാണ് വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദമെന്ന് എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കുമറിയാം, അതെന്താണ് സാധനമെന്ന് നാട്ടുകാര്‍ ചോദിച്ചാല്‍ അവരിലധികം പേര്‍ക്കും പറഞ്ഞുകൊടുക്കാനാവില്ലെങ്കിലും.
അവരെ സംബന്ധിച്ചിടത്തോളം ഗോവിന്ദന്‍ സഖാവ് പറഞ്ഞത് ഒരു മഹാപരാധം തന്നെയാണ്. അതുവഴി പാര്‍ട്ടിയുടെ വിപ്ലവപ്രസക്തി തന്നെ റദ്ദാക്കപ്പെടുകയാണ്. മാര്‍ക്‌സിസം പേരില്‍ തന്നെ ബ്രാക്കറ്റിലാക്കിവച്ച പാര്‍ട്ടിയാണത്. അതു പ്രായോഗികമല്ലെന്നു വരുമ്പോള്‍ പിന്നെന്തു വിപ്ലവം, എന്തു വിപ്ലവപ്പാര്‍ട്ടി എന്നൊക്കെ വേണമെങ്കില്‍ ആര്‍ക്കെങ്കിലും ചോദിക്കാവുന്നതാണ്.
ആരെങ്കിലും ചോദിച്ചാലും ഇല്ലെങ്കിലും അദ്ദേഹം ഇതു ചുമ്മാ പറഞ്ഞതൊന്നുമല്ല. കാര്യം വോട്ട് തന്നെയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യു.ഡി.എഫിന് ജീവന്‍മരണ പോരാട്ടമായതിനാല്‍ അവര്‍ ശബരിമല ആചാര സംരക്ഷണമെന്ന പൂഴിക്കടകനുമായി ഇറങ്ങിയിട്ടുണ്ട്. ഈ കോലാഹലത്തില്‍ സ്വന്തം ചേരിയില്‍ നിന്ന് കാര്യമായ വോട്ടുചോര്‍ച്ച ഉണ്ടാകുമോ എന്ന ഭയം നേതാക്കള്‍ക്ക് കാര്യമായുണ്ട്. അതൊഴിവാക്കാന്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് അത്ര വിപ്ലവമൊന്നുമില്ലെന്നും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പോലെ തന്നെ ആചാരം സംരക്ഷിക്കാന്‍ തങ്ങളുമുണ്ടാകുമെന്നും നാട്ടുകാരോട് പറയണം. ഇത്തരം കാര്യങ്ങള്‍ പച്ചയ്ക്കു പറയുന്ന ശീലം പ്രത്യയശാസ്ത്ര അത്യുന്നതിയിലിരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കില്ലല്ലോ. അവര്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താത്ത്വികമായാണ് പറയുക. അങ്ങനെ കണ്ടാല്‍ മതി.
ആര്‍.എസ്.പി നേതാക്കള്‍ പണ്ട് മനസിലിരിപ്പ് നാട്ടുകാരോട് പറയാന്‍ മടിച്ചതിനും ഇപ്പോള്‍ സി.പി.എം നേതാവ് ഇതു പറയുന്നതിനും കാരണം ഒന്നുതന്നെയാണ്. പണ്ടുകാലത്ത് ഏതു പാര്‍ട്ടിയിലും ആളുകള്‍ വന്നുചേര്‍ന്നിരുന്നത് എന്തെങ്കിലുമൊരു പ്രത്യയശാസ്ത്രത്തോടുള്ള ആത്മാര്‍ഥമായ ആഭിമുഖ്യം കൊണ്ടും അതിനുവേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയാറായുമാണ്. അക്കാലത്ത് വിപ്ലവം നടക്കില്ലെന്നൊക്കെ പറഞ്ഞാല്‍ ആര്‍.എസ്.പിയില്‍ പിന്നെ ആളുണ്ടാവില്ലെന്നു മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ വെറുതെ വിട്ടെന്നും വരില്ല. ഇന്ന് സ്ഥിതി മറിച്ചാണ്. ഏതു പാര്‍ട്ടിയിലും ആളുകള്‍ വന്നുചേരുന്നതും പാര്‍ട്ടി മാറുന്നതും ഏതെങ്കിലും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചൊന്നുമല്ല. മറ്റു പല ലക്ഷ്യങ്ങളുമായാണ്. വിപ്ലവമൊന്നും അവരുടെ വിഷയമല്ല. അവര്‍ക്ക് അതിനെക്കാള്‍ വലുത് ആചാരാനുഷ്ഠാനങ്ങളൊക്കെയാണ്. അങ്ങനെയൊരു കാലത്ത് പ്രത്യയശാസ്ത്രം കെട്ടിപ്പിടിച്ചിരുന്നാല്‍ പാര്‍ട്ടിയില്‍ അധികകാലം ആള്‍ത്താമസമുണ്ടാവില്ല.
പണ്ട് ഇതുപോലുള്ള പ്രത്യയശാസ്ത്ര വിഷയങ്ങള്‍ വരുമ്പോള്‍ തിരുത്തല്‍ വാദവുമായി ഇറങ്ങുന്ന അധിനിവേശ പ്രതിരോധ സമിതിക്കാരൊന്നും ഇപ്പോള്‍ പാര്‍ട്ടിയിലില്ലല്ലോ. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലുമൊക്കെ പാരപണിത് വി.എസിനെപ്പോലെ ഏതെങ്കിലും ഒരു നേതാവിനെ പൊക്കിക്കൊണ്ടുവരാവുന്ന സാഹചര്യവും പാര്‍ട്ടിയിലില്ല. അത്തരമൊരു മഹത്തായ വിപ്ലവലക്ഷ്യമില്ലെങ്കില്‍ പിന്നെന്ത് അധിനിവേശം, എന്ത് പ്രതിരോധം.
അതിനിടയില്‍ പൊളിറ്റ് ബ്യൂറോയില്‍ കൊണ്ടുപോയിരുത്തിയ ഒരു ബേബി ഇതിനെക്കുറിച്ച് എന്തോ പറഞ്ഞെന്നും മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് ബേബിമാര്‍ക്കെന്തു കാര്യമെന്ന് നേതൃത്വം കണ്ണുരുട്ടിയപ്പോള്‍ തിരുത്തിപ്പറയുകയോ നിഷേധിക്കുകയോ ഒക്കെ ചെയ്‌തെന്നും വാര്‍ത്ത കണ്ടു. അതും വലിയൊരു അപരാധമൊന്നുമല്ല. വൈരുദ്ധ്യാത്മക ഭൗതികവാദം പോലെ തന്നെ മാര്‍ക്‌സിസത്തില്‍ വളരെ പ്രധാനപ്പെട്ട ഒരേര്‍പ്പാടാണ് നിഷേധത്തിന്റെ നിഷേധം. ഇത് അതാണെന്ന് കരുതിയാല്‍ മതി.

മുല്ലപ്പള്ളി വര്‍ഗസമരത്തിനൊപ്പം


എം.വി ഗോവിന്ദനും കൂട്ടരും വിപ്ലവത്തെ കൈയൊഴിഞ്ഞാലും വിപ്ലവമോ വര്‍ഗസമരമോ കേരളത്തില്‍ അനാഥമായിപ്പോകുമെന്നൊന്നും ആരും കരുതേണ്ട. വേണ്ടിവന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രനും കൂട്ടരും വര്‍ഗസമരത്തെ ഏറ്റെടുക്കും. അതുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ വര്‍ഗസമരത്തെ അടിച്ചമര്‍ത്തുകയാണെന്ന് മുല്ലപ്പള്ളി സങ്കടത്തോടെ വിലപിച്ചത്.
കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞിട്ടു കാര്യമില്ല, മുല്ലപ്പള്ളിക്ക് വര്‍ഗസമരത്തോട് വലിയ ഇഷ്ടമാണ്. മുല്ലപ്പള്ളി മാത്രമല്ല മിക്ക കോണ്‍ഗ്രസുകാരും അങ്ങനെയാണ്. മനുഷ്യരാശിയുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന് കാള്‍ മാര്‍ക്‌സ് പറഞ്ഞതുപോലെ കോണ്‍ഗ്രസിന്റെ ചരിത്രവും വര്‍ഗസമരങ്ങളുടെ ചരിത്രമാണ്. പാര്‍ട്ടിക്കുള്ളിലെ വര്‍ഗങ്ങള്‍ തമ്മിലാണ് സമരം. അതു ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും കാലത്തു തന്നെ തുടങ്ങിയെന്നാണ് പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ അതു ഭംഗിയായി തന്നെ തുടരുന്നുണ്ട്. ഇനിയെങ്ങാനും യു.ഡി.എഫിനു ഭരണം കിട്ടിനോക്കട്ടെ. അപ്പോള്‍ കാണാം ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും നേതൃത്വത്തില്‍ രണ്ടു വര്‍ഗങ്ങളുടെ തകര്‍പ്പന്‍ പോരാട്ടം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  22 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  22 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  22 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  22 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  22 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  22 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  22 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  22 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  22 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  22 days ago