ഹിജാബ് വിലക്ക് ; ന്യൂനപക്ഷങ്ങളോടുള്ള നിഷേധാത്മക സമീപനം വ്യക്തം: മണിശങ്കർ അയ്യർ
ന്യൂഡൽഹി
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടിയെ ചോദ്യംചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം വ്യക്തമാണെന്നും ഇക്കാര്യത്തിൽ അതിയായ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനം അന്താരാഷ്ട്ര സംഘടനകളുടെ പ്രസ്താവനകളിൽ നിന്നല്ല, ഇവിടെ നേരിട്ടു തന്നെ നമ്മൾ കാണുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിവേചനമുണ്ടെന്നത് യാഥാർഥ്യമാണ്. മോദി മോഡൽ അവസാനിപ്പിക്കാറായി. അന്താരാഷ്ട്ര തലത്തിൽ അഭിപ്രായമുയർന്നാൽ അത് ആഭ്യന്തര കാര്യമാണെന്നു പറഞ്ഞ് തള്ളുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനായി രംഗത്തിറങ്ങേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."