HOME
DETAILS

മന്ത്രി അറിയാൻ, ഒറ്റപ്പെട്ടതല്ല ഈ കൊടികുത്തൽ; മാതമംഗലത്തിനു പിന്നാലെ മാടായിയിലും കട പൂട്ടിച്ച് സി.ഐ.ടി.യു

  
backup
February 15 2022 | 20:02 PM

486535463-3


സുരേഷ് മമ്പള്ളി
കണ്ണൂർ
കയറ്റിറക്കു തർക്കത്തിന്റെ പേരിൽ മാതമംഗലത്ത് ഹാർഡ് വെയർ ഷോപ്പ് പൂട്ടിച്ചതിനു പിന്നാലെ മാടായിയിലും സമാന സമരവുമായി സി.ഐ.ടി.യു. മാടായിയിലെ ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിലാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കൊടികുത്തി സമരം നടക്കുന്നത്. സമരം ഒമ്പതുദിവസം പിന്നിട്ടു. കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കമാണ് ഒരുമാസം മുമ്പ് ആരംഭിച്ച മാടായിയിലെ സ്ഥാപനത്തിനും താഴുവീഴാൻ കാരണം.
സ്വന്തമായി കയറ്റിറക്കു നടത്താൻ ഹൈക്കോടതി വിധിയുണ്ടായിട്ടും ചുമട്ടുതൊഴിലാളികൾ അനുവദിക്കുന്നില്ലെന്ന് സ്ഥാപന ഉടമ ടി.വി മോഹൻലാൽ പറയുന്നു. കഴിഞ്ഞ മാസം 23നാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ സ്ഥാപനത്തിലെ തൊഴിലാളികൾ തന്നെയായിരുന്നു സാധനങ്ങൾ ഇറക്കിയത്. പിന്നീട് സി.ഐ.ടി.യു തൊഴിലാളികൾ സംഘടിച്ചെത്തി തടയുകയായിരുന്നു. സ്ഥാപനത്തിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുക കൂടി ചെയ്തതോടെ ഗത്യന്തരമില്ലാതെ കട പൂട്ടുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു.


ഗുഡ്‌സ് ഓട്ടോ തൊഴിലാളിയായിരുന്ന മോഹൻലാൽ വൻതുക വായപയെടുത്താണ് രണ്ടു സഹോദരന്മാർക്കൊപ്പം സ്ഥാപനം തുടങ്ങിയത്. 60 ലക്ഷം രൂപയുടെ സ്റ്റോക്ക് നിലവിലുണ്ട്. കണ്ണൂർ, കാസർകോട് ജിലകളിൽ വിവിധ സ്ഥലങ്ങളിലും മോഹൻലാലിന് സ്ഥാപനങ്ങൾ ഉണ്ട്. അവിടങ്ങളിലും തൊഴിലാളി സംഘടനകളുടെ അമിത ഇടപെടൽ കച്ചവടത്തെ ബാധിക്കുന്നു. രാവിലെ എട്ടു മുതൽ വൈകിട്ട് ആറുമണി വരെയേ ഇവരുടെ സേവനം ലഭിക്കൂ. രാത്രി എത്തുന്ന ലോഡിറക്കാൻ രാവിലെ വരെ കാത്തിരിക്കണം. ഇത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും മോഹൻലാൽ പറഞ്ഞു.


സ്വന്തമായി കയറ്റിറക്കു നടത്താൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സി.ഐ.ടി.യു സമരത്തെ തുടർന്ന് മാതമംഗതലത്തെ എസ്.ആർ ഹാർഡ്‌വെയർ അടച്ചുപൂട്ടിയത് കഴിഞ്ഞദിവസം വലിയ വാർത്തയായിരുന്നു. മാതമംഗലത്ത് യുവാക്കൾക്കു കച്ചവടം അവസാനിപ്പിക്കേണ്ടി വന്നത് ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു വ്യവസായമന്ത്രി പി.രാജീവിന്റെ പ്രതികരണം. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ പർവതീകരിക്കുന്ന ശ്രമങ്ങൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കിറ്റെക്‌സ് കമ്പനിയുടെ കേരളത്തിൽ നിന്നുള്ള പിന്മാറ്റവും വ്യവസായവകുപ്പ് ഉണ്ടാക്കിയ പ്രതിസന്ധിയും ഒറ്റപ്പെട്ടതാണെന്നായിരുന്നു അന്നും മന്ത്രിയുടെ പ്രതികരണം.
എന്നാൽ ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സമരം കാരണം സംസ്ഥാനത്ത് വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്നത് ഒറ്റപ്പെട്ട സംഭവം അല്ലെന്നുതന്നെയാണ് ഏറ്റവും ഒടുവിൽ മാടായിയിലെ മോഹൻലാലിന്റെ സ്ഥാപനത്തിനുമുന്നിൽ നാട്ടിയ ചെങ്കൊടി പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റി ആക്രമണം: പരുക്കേറ്റവരില്‍ ഇന്ത്യക്കാരും 

Kerala
  •  a month ago
No Image

സ്പാം കോളുകളുടെ എണ്ണത്തില്‍ വര്‍ധന: ഡി.എന്‍.ഡി ആപ്പിന്റെ വെര്‍ഷന്‍ പതിപ്പ്  ഉടന്‍

Kerala
  •  a month ago
No Image

സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; ക്രൂരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

ഹൂതികളെ അക്രമിക്കാനുള്ള നീക്കത്തിനിടെ സ്വന്തം വിമാനം തന്നെ വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം; പൈലറ്റുമാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

മരണകാരണം തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകള്‍; അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a month ago
No Image

തുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ;  ഗവർണർ റിപ്പോർട്ട് തേടി

Kerala
  •  a month ago
No Image

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചു; 54 കാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഇന്ത്യന്‍ മുട്ടകള്‍ക്ക് ഒമാനില്‍ നിരോധനം; വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി

oman
  •  a month ago
No Image

പി.എസ്.സി വിവരച്ചോർച്ച:  മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala
  •  a month ago
No Image

'വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന വര്‍ഗീയ രാഘവന്‍,  കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി

Kerala
  •  a month ago