HOME
DETAILS
MAL
സഹകരിച്ചാൽ കർഫ്യു ഉണ്ടാകില്ല, വിലക്കുകൾ നീട്ടിയത് ആരോഗ്യ മന്ത്രാലയ നിർദേശ പ്രകാരം: സഊദി ആഭ്യന്തര മന്ത്രാലയം
backup
February 14 2021 | 14:02 PM
റിയാദ്: വൈറസ് വ്യാപനം തടയുന്നതിനായി മന്ത്രാലയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചാൽ കർഫ്യു ഏർപ്പെടുത്തേണ്ടി വരില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്ത് നേരെത്തെ ഏർപ്പെടുത്തിയ വിലക്കുകൾ നീട്ടിയത് ആരോഗ്യ മന്ത്രാലയ നിർദേശ പ്രകാരമാണെന്നും സഊദി ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ ശൽഹൂബ് പറഞ്ഞു. ഇന്ന് വൈകീട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയ വക്താവ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നടപടിക്രമങ്ങൾ കർശനമാക്കുന്നത് അധികാരികളുടെ നിർദേശ പ്രകാരമാണ്. സമൂഹം സഹകരിച്ചു പ്രവർത്തിച്ചാൽ കർഫ്യൂ ഉണ്ടാകില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അഭ്യൂഹങ്ങൾ പരത്തിയ നിരവധി ആളുകൾ അറസ്റ്റിലായിട്ടുണ്ടെന്നും പ്രതിരോധ നടപടികളുടെ ലംഘനങ്ങൾ അബ്ഷർ പ്ലാറ്റ്ഫോം വഴി കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."