HOME
DETAILS

'ഫെഡറലിസം സംരക്ഷിക്കാൻ ഗവർണർമാരെ നിലയ്ക്കുനിർത്തണം' ; രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം

  
backup
February 18 2022 | 02:02 AM

kerala-janayugam-editorial-against-governor

തിരുവനന്തപുരം:ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം. ഗവർണർ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവർണറെ നിലക്ക് നിർത്തണമെന്നുമാണ് ജനയുഗം വിമർശിക്കുന്നു. ഗവർണർ പദവി രാഷ്ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സി.പി.ഐ ആവശ്യപ്പെടുന്നു. ഗവർണക്ക് സർക്കാർ വഴങ്ങേണ്ട കാര്യമില്ലായിരുന്നുവെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.

ഗവർണർമാരുടെ അത്തരം ഇടപെടലുകൾ സംസ്ഥാന സർക്കാരുകളുടെയും നിയമസഭകളുടെയും പ്രവർത്തനത്തിനു ഭീഷണിയും വിഘാതവുമായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനയുഗം എഡിറ്റോറിയൽ പൂർണ രൂപം
ഗവർണർമാരെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഭരണനിർവഹണ പ്രക്രിയയിലും പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളുടെ നയപരിപാടികളിലും കൈകടത്താനും മോഡി ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് ഭീഷണിയുമായി മാറിയിരിക്കുന്നു. ശക്തമായ കേന്ദ്രത്തിന്റെ പേരിൽ ഫെഡറലിസത്തിനു നേരെയും സംസ്ഥാനങ്ങളുടെ ഭരണഘടനാധിഷ്ഠിത സ്വയം ഭരണാവകാശത്തിനു നേരെയും നടക്കുന്ന കടന്നാക്രമണങ്ങൾക്കുള്ള ആയുധമായി മാറുകയാണ് ഗവർണർ പദവി. ഗവർണർമാരുടെ അത്തരം ഇടപെടലുകൾ സംസ്ഥാന സർക്കാരുകളുടെയും നിയമസഭകളുടെയും പ്രവർത്തനത്തിനു ഭീഷണിയും വിഘാതവുമായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് നിയമസഭ സമ്മേളിക്കാനിരിക്കെ സംസ്ഥാന സർക്കാർ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി അത്തരത്തിൽ ഭരണഘടനാ വിരുദ്ധവും നിഷേധാത്മകവുമായ നടപടി പരമ്പരകളിൽ ഏറ്റവും പുതിയതു മാത്രമാണ്.

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ കേരളത്തിന്റെ നിലപാട് കേവലം നിയമസഭയുടേതു മാത്രമായിരുന്നില്ല. അത് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പൊതു വികാരത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതിനെതിരെ ഗവർണർ സ്വീകരിച്ച സമീപനം പിന്നീട് തിരുത്തേണ്ടിവന്നുവെങ്കിലും അത്യന്തം പരിഹാസ്യവും ഭരണഘടനാ ധാർമ്മികതയ്ക്ക് നിരക്കാത്തതും ആയിരുന്നു. ഇന്ന് അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവർണറുടെ എതിർപ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിർപ്പാണ് ഗവർണർ, പിന്നീട് പിൻവലിച്ചെങ്കിലും, പ്രകടിപ്പിച്ചത്.

കേരളാ ഗവർണറുടെ നടപടികൾ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്. ഗവർണർ എന്നതിനെക്കാൾ ഉപരി ബിജെപിയുടെയും സംഘ്പരിവാർ ആശയസംഹിതയുടെയും ഏജന്റായാണ് പശ്ചിമബംഗാൾ ഗവർണർ പ്രവർത്തിച്ചു വരുന്നത്. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് വിലക്കിക്കൊണ്ടുള്ള ഗവർണറുടെ ഉത്തരവ് ഭരണഘടനയുടെയും പാർലമെന്ററി കീഴ്‌വഴക്കങ്ങളുടെയും ലംഘനം മാത്രമല്ല. അത് എല്ലാ അർത്ഥത്തിലും സംസ്ഥാന സർക്കാരിനോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. തമിഴ്‌നാട് സർക്കാർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് എതിരായി പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ചട്ടകമായി ഗവർണർ പ്രവർത്തിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്. തെരഞ്ഞെടുക്കപ്പെട്ട ഡൽഹി ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാൻ നിയോഗിക്കപ്പെട്ടവരാണ് മോഡി ഭരണകൂടം അവരോധിക്കുന്ന ലഫ്റ്റനന്റ് ഗവർണർമാർ. സുപ്രിം കോടതി വിധികളെപ്പോലും കാറ്റിൽപറത്തിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവർണറുടെ ചെയ്തികൾ. തെലങ്കാനയിലും ചത്തീസ്ഗഢിലും പഞ്ചാബിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗവർണർമാർ മികച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ഉറപ്പുവരുത്തുന്നതിനു പകരം സംസ്ഥാനങ്ങളിലെ ഭരണനിർവഹണത്തിലും നയപരിപാടികളിലും പ്രതിബന്ധം സൃഷ്ടിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും തകർക്കുന്നതിനുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനമായി മാറിയിരിക്കുന്നു.

പ്രതിപക്ഷ ഗവണ്മെന്റുകൾ നിലവിലുള്ള സംസ്ഥാനങ്ങൾക്കുമേൽ കേന്ദ്ര സർവാധിപത്യം സ്ഥാപിക്കാനുള്ള ഗവർണർമാരുടെ സാഹസിക ശ്രമങ്ങൾ ഭരണഘടനയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവർണർ പദവി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങൾ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകൾ ഒറ്റക്കെട്ടായി എതിർത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകർച്ചയായിരിക്കും ഫലം.


നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തന്റെ ഓഫിസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണർ തുറന്നിടിച്ചു. നിയമനത്തിന്റെ വഴികൾ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ഗവർണർ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെൻഷനുമെന്ന് ഗവർണർ പറഞ്ഞു.

പേഴ്‌സൺൽ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്‌സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകൾ. ഒടുവിൽ ഗർണറുടെ ഓഫിസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്‌നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.

അതേസമയം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണ്ണറും സർക്കാരും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയിൽ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ട്. സർക്കാർ ഇനി നടപ്പാക്കാൻ പോകുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിയായിരിക്കും നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം. സിൽവർലൈനുമായി മുന്നോട്ട്‌പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമർശനങ്ങളും ഉണ്ടാകാം. ഒൻപത് മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. മാർച്ച് 11 നാണ് ബജറ്റ്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ്, കെഎസ്ഇബി വിവാദം ഗവർണ്ണർ സർക്കാർ തർക്കം എന്നിവയൊക്കെ നിയമസഭയിൽ വലിയ ചർച്ചയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago