ജനസംഖ്യയുടെ ഒരു ശതമാനം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരികും
ടൊറന്റോ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവര്‍ഷം സ്വീകരികും. കുടിയേറ്റകാര്യ മന്ത്രി സീന്‍ ഫ്രേസര്‍ ആണ് പ്രഖ്യാപനം നടത്തിയത് . മൂന്ന് വര്‍ഷം കൊണ്ട് 1 .2 മില്യണ്‍ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നതു.
ഈ കുടിയേറ്റനയ പ്രഖ്യാപനം ഇന്ത്യക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകും . പുതിയ തീരുമാനമനുസരിച്ചു 2022ല്‍ 4,31,645 സ്ഥിരതാമസാനുമതി (പിആര്‍) ലഭിക്കും . 2023ല്‍ 4,47,055, 2024ല്‍ 4,51,000 എന്നിങ്ങനെയും. 2024ല്‍ 4,75,000 വരെ ഉയര്‍ന്നേക്കാം.
നിലവില്‍ കാനഡയില്‍ കുടിയേറ്റക്കാരില്‍ 60 ശതമാനവും ഇന്ത്യക്കാരാണ്.2019ല്‍ 85,593 ഇന്ത്യക്കാര്‍ക്കാണു കാനഡയില്‍ പിആര്‍ ലഭിച്ചത്. കോവിഡ് വ്യാപകമായതിനാല്‍ 2020ല്‍ പിആര്‍ കാര്‍ഡ് ലഭിച്ചവരുടെ എണ്ണം 1,84,606 ആയി കുറഞ്ഞിരുന്നു. ഇതില്‍ 42,876 പേര്‍ (23%) ഇന്ത്യക്കാരാണ്.
16,535. ചൈനക്കാര്‍ക്ക് കാനഡയില്‍ പിആര്‍ ലഭിച്ചു .ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠനത്തിനായി വരുന്നത് കാനഡയിലാണ് . പഠനം പൂര്‍ത്തിയാക്കി അവിടെത്തന്നെ ജോലിയും ലഭിക്കുമെന്നത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ കാനഡയിലേക്കു ആകര്‍ഷിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."