തിരക്കില്‍ തയ്യാറാക്കിയ കുറിപ്പില്‍ ചില പിശകുകള്‍ ഉണ്ട്, വിവാദമായ ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് കെ.എസ്.ഇ.ബി ചെയര്മാന്
തിരുവനന്തപുരം: വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കെ.എസ്.ഇ.ബി ബോര്‍ഡ് ചെയര്മാന് ബി അശോക്. വൈദ്യുതി ബോര്‍ഡിനെയും ജീവനക്കാരെയും കുറിച്ചു ബോര്‍ഡിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ നല്കിയ വിവാദ കുറിപ്പാണ് പിന്‍വലിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സൂചനയും ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും കുറിപ്പില്‍ ഉണ്ടായിരുന്നു.
ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ച സാഹചര്യത്തിലും തിരക്കില്‍ തയാര്‍ ചെയ്ത കുറിപ്പില്‍ ചില പിശകുകള്‍ ഉള്ളതിനാലും ഫെബ്രുവരി 14 ലെ തന്റെ ഫെയ്സ്ബുക്ക് പ്രതികരണം പിന്‍വലിക്കുന്നുവെന്ന് അശോക് തന്നെയാണ് ബോര്‍ഡിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ജീവനക്കാരുമായി ചെയര്മാന് നടത്തിയ ചര്‍ച്ചയില്‍ വിവാദ ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."