കൊവിഡ് മാനദണ്ഡ ലംഘനം; ദീപുവിന്റെ സംംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരേ കേസ്
എറണാകുളം; ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍ന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 1000 പേര്‍ക്കെതിരേ കേസ്. കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും കേസെടുത്തു. കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കിട്ടിയേക്കും.
തലയ്ക്ക് പിന്നില്‍ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട് കിട്ടിയശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിന്റെ ഭാഗമായി അറസ്റ്റിലായ നാലു സിപിഎം പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ കോടതിയെ സമീപിക്കും. കൃത്യത്തിന് പിന്നില്‍ കരുതിക്കൂട്ടിയുളള ആസൂത്രണമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് കാവലും എര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."