ഉന്നാവില്‍ നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത: കയ്യും കാലും കെട്ടിയിട്ട മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം
ഉന്നാവ്: ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ നിന്നും നാടിനെ നടുക്കിയ വാര്‍ത്തകൂടി. ഉന്നാവിലെ ഗോതമ്പ് പാടത്ത് രണ്ട് ദളിത് പെണ്‍കുട്ടികളെ കൂടി മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടെത്തിയത് മൂന്ന് പെണ്‍കുട്ടികളെയാണ്. ഒരാളുടെ നില ഗുരുതരമാണ് പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ പാടത്തേക്കു പുല്ലുപറിക്കാന്‍ പോയതായിരുന്നു. പിന്നീട് ഇവരെ കാണാതാവുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കയ്യും കാലും കെട്ടിയിട്ട നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. വൈകുന്നേരത്തോടെയാണ് ഇവിടെ കണ്ടെത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹോസ്പിറ്റലിലേക്കു മാറ്റിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെയും ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേ സമയം പെണ്‍കുട്ടികളെ വിഷം നല്കി കൊലപ്പെടുത്തിയെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ വിശദവിവരങ്ങള്‍ അറിവായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."