കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ നാട്ടിൽ വിടാനുള്ള കമ്പനിയുടെ ശ്രമം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ വിഫലമാക്കി
ദമാം: മൂന്ന് പതിറ്റാണ്ടായി വർഷമായി ജോലി ചെയ്യുന്ന കമ്പനി ജോലിക്കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ ഫൈനൽ എക്‌സിറ്റ് നൽകി നാട്ടിലേക്ക് അയക്കാനുള്ള ശ്രമം സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് വിഫലമാക്കി. എറണാകുളം സ്വദേശിയായ രാജുവിനാണ് നവയുഗം ജീവകാരുണ്യ പ്രവർത്തകർ സഹായകരമായത്. ഇവരുടെ ഇടപെടലിനെ തുടർന്ന് നിയമപോരാട്ടത്തിന് ഒടുവിൽ ആനുകൂല്യങ്ങൾ നേടിയെടുത്തു.
അൽഹസ്സയിലെ ശുഖൈഖിൽ ഒരു നിർമ്മാണ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിഒരു മാസം മുമ്പ് കമ്പനി മാനേജ്‌മെന്റ് രാജുവിനെ എക്സിറ്റ് അടിക്കുകയായിരുന്നു. എന്നാൽ, ഇത്രയും വർഷം ജോലി ചെയ്തതിനാൽ പിരിച്ചു വിടുമ്പോൾ നൽകേണ്ട സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നും നൽകാതെ രാജുവിനെ നാട്ടിലേയ്ക്ക് അയക്കാനായിരുന്നു കമ്പനിയുടെ ശ്രമം. നവയുഗം അൽഹസ്സ ശുഖൈഖ് യൂണിറ്റ് പ്രവർത്തകൻ കൂടിയായ രാജു വിഷയം മേഖല ഭാരവാഹികളായ സിയാദ് പള്ളിമുക്ക്, ഉണ്ണി മാധവം എന്നിവരെ അറിയിച്ചു. തുടർന്ന് രക്ഷാധികാരി ഷാജി മതിലകത്തിന്റെ നിർദ്ദേശപ്രകാരം രാജു അൽഹസ്സ ലേബർ കോടതിയിൽ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.
ലേബർ കോടതിയിൽ കേസ് ആയതോടെ രാജുവിന്റെ സ്പോൺസർ ചർച്ചകൾക്ക് തയ്യാറായെങ്കിലും സ്പോൺസറുമായി ഒത്തുതീർപ്പിൽ എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ത്യൻ എംബസ്സിയെ ഈ വിഷയം അറിയിച്ചു സ്പോൺസറോട് സംസാരിപ്പിക്കുകയും ചെയ്തു. നിരന്തരമായ സമ്മർദ്ദത്തിന് ഒടുവിൽ സ്പോൺസർ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. ഷാജി മതിലകം നവയുഗം ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം അൽഹസ്സ ലേബർ കോടതിയിൽ എത്തി ഒത്തുതീർപ്പ് അടിസ്ഥാനത്തിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കുകയും രാജുവിന് സ്പോൺസറുടെ വക്കീൽ എല്ലാ ആനുകൂല്യങ്ങളും കൈമാറുകയും ചെയ്തു.
കേസിന്റെ വിവിധ സമയങ്ങളിൽ നവയുഗം അൽഹസ്സ മേഖല നേതാക്കളായ സുശീൽ കുമാർ, ഷിബു താഹിർ എന്നിവറം സഹായത്തിനായി രംഗത്തുണ്ടായിരുന്നു. കമ്പനി നൽകിയ വിമാനടിക്കറ്റിൽ അടുത്തയാഴ്ച്ച രാജു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."