ഈ കേസിന് എന്താണ് പ്രത്യേകത?; നടിയെ ആക്രമിച്ച കേസ് അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിന് എന്താണ് ഇത്ര പ്രത്യേകത?.ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്രയും സമയമെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം ഇപ്പോള്‍ തന്നെ രണ്ട് മാസം പിന്നിട്ടുവെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാല്‍ മാര്‍ച്ച് ഒന്നിനകം അന്തിമറിപ്പോര്‍ട്ട് നല്കാന് ബുദ്ധിമുട്ടുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചു. പ്രതികളുടെ ശബ്ദസാംപിള്‍ ശേഖരിക്കണം. ചിലരെ ചോദ്യം ചെയ്യണം. അന്വേഷണം അന്തിമഘട്ടത്തിലാണ്. ചില ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കണമെന്നും പ്രോസിക്യൂഷന് മറുപടി നല്കി.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസില്‍ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നല്കിയ ഹര്‍ജിയില്‍ മൂന്നാം എതിര് കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."