HOME
DETAILS
MAL
ആര്.ജെ.ഡി കാസര്‍കോട് ജില്ലാ ഘടകം കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു
backup
February 20 2021 | 13:02 PM
കാസര്‍കോട്: രാഷ്ട്രീയ ജനതാ ദള്‍ ജില്ലാ ഘടകം ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്.ജെ.ഡി ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം ഭാരവാഹികളുടെയും സംയുക്ത യോഗത്തിലാണ് ലയന തീരുമാനമുണ്ടായത്.
വര്‍ഷങ്ങളായി യു.ഡി.എഫിനെ പിന്തുണച്ച് പ്രവര്‍ത്തിച്ചുവെങ്കിലും ഘടകകക്ഷിയാക്കാത്തതിനാലാണ് കേരള കോണ്‍ഗ്രസില്‍ ലയിച്ച് എല്‍.ഡി.എഫിനൊപ്പം ചേരുന്നതെന്ന് ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ആവിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, ആര്.ജെ.ഡി ജില്ലാ സെക്രട്ടറി പ്രവീണ്‍, വൈസ് പ്രസിഡന്റ് ഉദയന്‍ അജാനൂര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."