തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഡി.എം.കെ മുന്നേറ്റം; വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന് ജയം
തമിഴ്‌നാട്: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന് ജയം. ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്നാണ് ഫാത്തിമ മുസഫര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്, ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടുന്ന മുന്നണിയിലാണ്. മുസ്‌ലിം ലീഗ് 29 സീറ്റുകള്‍ നേടിയിട്ടുണ്ട്.
അതേസമയം തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് മുസ്ലിം ലീഗ് പാര്‍ട്ടി കൈവരിച്ചിരിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ചെന്നൈ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിന്റെ വിജയവും ഏറെ സന്തോഷം പകരുന്നതാണ് അദ്ദേഹം പറഞ്ഞു.
ചെന്നൈ, കോയമ്പത്തൂര്‍, സേലം അടക്കമുള്ള 21 കോര്‍പറേഷനിലും ഡി.എം.കെക്കാണ് ഭൂരിപക്ഷം. രണ്ടാം സ്ഥാനത്തുള്ള എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ തിരിച്ചടി നേരിട്ട കോയമ്പത്തൂര്‍ അടക്കമുള്ള ജില്ലകളില്‍ വന്‍മുന്നേറ്റമാണ് പാര്‍ട്ടിക്കുണ്ടായത്. ബി.ജെ.പിക്കും കമല്‍ഹാസന്റെ പാര്‍ട്ടിക്കും നേട്ടമുണ്ടാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."