HOME
DETAILS

അനുകൂലമായ നടപടിക്ക് ശ്രമിക്കാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി; കൃത്യമായ മറുപടി കിട്ടുംവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍

  
backup
February 20 2021 | 14:02 PM

psc-strike-54654165

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലുള്ള പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ പ്രതിനിധികള്‍. ആവശ്യങ്ങള്‍ ന്യായമാണെന്ന് സമ്മതിച്ച പ്രതിനിധികള്‍, അനുകൂലമായ തീരുമാനമെടുപ്പിക്കാന്‍ ശ്രമിക്കാമെന്ന മറുപടിയാണ് നല്‍കിയത്. ദക്ഷിണമേഖല ഐ.ജിയും അഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉദ്യോഗാര്‍ഥികളെ കണ്ടത്.

26 ദിവസമായി തുടരുന്ന പി.എസ്.സി സമരത്തിനിടെ ഇതാദ്യമായാണ് സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് നല്‍കാന്‍ ശ്രമിക്കാം എന്നാണ് ചര്‍ച്ചയില്‍ ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയത്.

ചര്‍ച്ചകളില്‍ സന്തോഷമുണ്ടെങ്കിലും സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. കൃത്യമായി ഉത്തരം കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനം. സര്‍ക്കാരിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എങ്കിലും തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവായി കിട്ടുന്ന വരെ സമരം തുടരേണ്ടതായിട്ടുണ്ട്. എന്തായാലും ശുഭ പ്രതീക്ഷ നല്‍കിയ ചര്‍ച്ചയാണിതെന്നും പി.എസ്.സി റാങ്ക് ഹോള്‍ഡേര്‍സ് പ്രതിനിധികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago