രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ ഇ.ശ്രീധരന് ആകാംക്ഷയുണ്ടാകാം: കേരളത്തില്‍ കാര്യമായ മാറ്റമുണ്ടാക്കില്ല; പ്രതികരിച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ആകാംക്ഷയുണ്ടാകാം എന്നാല്‍ ബി.ജെ.പിയ്ക്ക് അത് കൊണ്ട് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്ന് തരൂര്‍ പറഞ്ഞു. എന്‍.ഡി.ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തയാളാണ് ഇ.ശ്രീധരന്. അദ്ദേഹത്തിന് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല', തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ ശ്രീധരന് പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന് പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന് പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന് പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന് അറിയിച്ചത്. അതേ സമയം ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."