HOME
DETAILS

യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാലുപേര്‍: സ്വര്‍ണക്കടത്തു സംഘമെന്ന്, പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലിസ്

  
backup
February 22 2021 | 13:02 PM

gulf-returnee-woman-kidnapped-from-mannar-alappuzha-later-abandoned-in-palakkad-she-reveals-details

പാലക്കാട്: യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ നാലുപേരാണുണ്ടായിരുന്നതെന്നും ഇവര്‍ ആരാണെന്നോ പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്നറിയില്ലെന്നും എന്നാല്‍ ഇവര്‍ പണമാണ് ആവശ്യപ്പെട്ടതെന്നും യുവതി. ആലപ്പുഴ മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നുതന്നെയാണ് പൊലിസ് നിഗമനം. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും സൂചനയുണ്ട്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് മാത്രം ഗള്‍ഫില്‍നിന്നെത്തിയ ബിന്ദുവിനെ പുലര്‍ച്ചെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രാവിലെ 11 മണിയോടെയാണ് സംഘം വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇവരെ ഇറക്കിവിട്ടത്. യുവതിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. അവശനിലയിലായ ഇവര്‍ ഓട്ടോ വിളിച്ച് വടക്കഞ്ചേരി പൊലിസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് യുവതിയെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘം ഇവരുടെ വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.

എന്നാല്ഡ യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തിട്ടില്ല. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ആലപ്പുഴ പോലിസിന് കൈമാറുമെന്നും പോലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."